അവതാരകയായി റെനീഷ; ശ്രദ്ധനേടി പുതിയ ബി​ഗ് ബോസ് പ്രൊമോ

ബി​ഗ് ബോസ് മലയാളം സീസൺ 8ന്റെ പുതിയ പ്രൊമോ പുറത്തുവിട്ടു. അ​ഗ്നിപരീക്ഷയിൽ അവതാരകയായി എത്തുന്ന റെനീഷ റഹീമിനെ അവതരിപ്പിച്ച് കൊണ്ടുള്ളതാണ് പ്രൊമോ. ‘ഇവിടെ കളിക്കുന്നതും കളി നിയന്ത്രിക്കുന്നതും ആ ഒരാൾ..’, എന്ന ക്യാപ്ഷനോടെ പുറത്തുവന്ന വീഡിയോയിൽ ജഡ്ജസ് ആയി എത്തുന്നത് അഖിൽ മാരാർ, റിയാസ് സലീം, രഞ്ജിനി ഹരിദാസ് എന്നിവരും എത്തുന്നുണ്ട്.

ബി​ഗ് ബോസ് മലയാളം സീസണിൽ ഇത്തവണ രണ്ട് ഷോകളാണ് നടക്കുക. അതിൽ ആദ്യത്തോട് അ​ഗ്നിപരീക്ഷയാണ്. കോമണേഴ്സിന് വേണ്ടിയുള്ളതാണ് ഈ ഷോ. ഒഡിഷനുകളിലൂടെ തെരഞ്ഞെടുത്ത 40 കോമണേഴ്സായ മത്സരാർത്ഥികളാണ് അ​ഗ്നിപരീക്ഷയിൽ പങ്കെടുക്കുന്നത്. 21 എപ്പിസോഡുകളായിരിക്കും ഉണ്ടാകുക. ഒപ്പം പ്രേക്ഷകർക്ക് വോട്ടിം​ഗ് ഫെസിലിറ്റിയും ഉണ്ടായിരിക്കുന്നതാണ്. ഓ​ഗസ്റ്റ് 15ന് അ​ഗ്നിപരീക്ഷ ആരംഭിക്കും. ഏഷ്യാനെറ്റിലും ജിയോ ഹോട്സ്റ്റാറിലും ഷോ പ്രേക്ഷകർക്ക് കാണാം.

എന്താണ് ബി​ഗ് ബോസ് അ​ഗ്നിപരീക്ഷ

അഗ്നിപരീക്ഷ എന്ന് പറയുന്നൊരു പ്രീ ഷോ അതായത് സ്പിന്‍ ഓഫ് ആണിത്. പ്രധാന സീസണിന് മുന്‍പ് നിശ്ചിത എപ്പിസോഡുള്ള ചെറിയൊരു സീസണ്‍. ഇതില്‍ പങ്കെടുക്കുന്നവര്‍ എല്ലാം കോമണര്‍ മത്സരാര്‍ത്ഥികളാണ്. അപേക്ഷകർ നൽകുന്ന വീഡിയോയുടെ അടിസ്ഥാനത്തിൽ ഷോര്‍ട് ലിസ്റ്റ് ചെയ്ത് ചെ്ത് ഒടുവിൽ 50 അല്ലെങ്കില്‍ 45 പേരെയാണ് അ​ഗ്നിപരീക്ഷയിൽ ഉണ്ടാകുക. ഇവർ ഷോയിൽ മാറ്റുരയ്ക്കും. ഇവർക്ക് ഓഡിയൻസ് വോട്ടും ഉണ്ടായിരിക്കും.

അ​ഗ്നിപരീക്ഷയിൽ മൂന്ന് ജഡ്ജസ് ഉണ്ട്. ഒരു അവതാരകയും ഉണ്ടായിരിക്കും. ഇവര്‍ മുൻ ബിഗ് ബോസ് വിന്നറുമാരോ റണ്ണറപ്പോ ശ്രദ്ധനേടിയവരോ ഒക്കെ ആയിരിക്കും. ഫിസിക്കല്‍, മെന്‍റല്‍, ഹ്യൂമര്‍, സംവാദം, എല്ലാം മത്സരാർത്ഥികൾ നേരിടേണ്ടി വരും. ഒരു മത്സരാര്‍ത്ഥിക്ക് 3 റെഡ് സിഗ്നല്‍ കിട്ടിയാല്‍ ഔട്ട് ആകും. യെല്ലോ ആണെങ്കില്‍ ഹോള്‍ഡും ഗ്രീന്‍ ആണെങ്കില്‍ സെലക്ടും ആയിരിക്കും. ആറാമത്തെ എപ്പിസോഡ് മുതല്‍ ഇവര്‍ക്ക് വോട്ടിംഗും ഉണ്ടാകും. ഇതെല്ലാം തരണം ചെയ്യുന്നവരാകും മെയ്ന്‍ സീസണിലേക്ക് എത്തുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button