സ്വർണവിലയിൽ റെക്കോർഡ് കുതിപ്പ്; 48 മണിക്കൂറിൽ ₹3,400യുടെ വർധന!

സംസ്ഥാനത്ത് സ്വർണവിലയിൽ വലിയ കുതിച്ചുചാട്ടം. തുടർച്ചയായ രണ്ട് ദിവസങ്ങളിലായി സ്വർണവിലയിൽ പവന് 3,400 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 120 രൂപയും പവന് 960 രൂപയും കൂടി വർധിച്ചു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 14,360 രൂപയും, ഒരു പവന് 1,14,880 രൂപയുമാണ് ഇന്നത്തെ വിപണി വില. ആഗോള വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലും പ്രതിഫലിക്കുന്നത്.

സ്വർണത്തിന് പുറമെ വെള്ളിയുടെ വിലയിലും ഇന്ന് വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം വെള്ളിയാഴ്ചയും തുടർച്ചയായ മുന്നേറ്റമാണ് വിപണിയിൽ പ്രകടമാകുന്നത്. വരും ദിവസങ്ങളിലും വിപണിയിലെ ഈ മാറ്റങ്ങൾ തുടരാനാണ് സാധ്യതയെന്നാണ് വിലയിരുത്തപ്പെടുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button