രാഹുല്‍ മാങ്കൂട്ടത്തിലിനെ പ്രതിപക്ഷ ബ്ലോക്കില്‍ നിന്നും മാറ്റി ഇരുത്തും: സ്പീക്കര്‍ എ എൻ ഷംസീര്‍

രാഹുൽ മാങ്കൂട്ടത്തിലിൻ്റെ വിഷയത്തില്‍ പ്രതികരിച്ച് സ്പീക്കര്‍ എ എൻ ഷംസീര്‍. പ്രതിപക്ഷ ബ്ലോക്കിൽ നിന്ന് മാറ്റി ഇരുത്തണം എന്നാണ് പ്രതിപക്ഷ നേതാവിൻ്റെ കത്തില്‍ പറയുന്നത്. അതിനാല്‍ പ്രതിപക്ഷ ബ്ലോക്കില്‍ നിന്ന് മാറ്റി ഇരുത്തും. പ്രത്യേക ബ്ലോക്ക് അനുവദിക്കും. രാഹുൽ വരുന്ന കാര്യം അദ്ദേഹമാണ് തീരുമാനിക്കേണ്ടത്.
പ്രത്യേക ബ്ലോക്കിൻ്റെ കാര്യത്തില്‍ നിയമസഭ തീരുമാനമെടുത്തു കഴിഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലിൻ്റെ അവധി അപേക്ഷ ലഭിച്ചിട്ടില്ലെന്ന് സ്പീക്കര്‍ എ എൻ ഷംസീര്‍ പറഞ്ഞു. നിയമസഭാ സമ്മേളനം നാളെ തുടങ്ങാനിരിക്കെയാണ് സ്പീക്കര്‍ മാധ്യമങ്ങളെ കണ്ടത്.