‘ജമ്മുവില്‍ ബ്ലാക്ക്ഔട്ട് ; നഗരത്തിലുടനീളം സൈറനുകള്‍ മുഴങ്ങുന്നു ‘; ഒമര്‍ അബ്ദുള്ളയുടെ എക്‌സ് പോസ്റ്റ്

ജമ്മുവില്‍ ബ്ലാക്ക്ഔട്ടെന്നും നഗരത്തിലുടനീളം സൈറനുകള്‍ മുഴങ്ങിക്കേള്‍ക്കുന്നുവെന്നും ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള എക്‌സില്‍ കുറിച്ചു. ഇരുണ്ട ആകാശത്തിന്റെ ചിത്രം പങ്കുവച്ചുകൊണ്ടാണ് ഒമര്‍ അബ്ദുല്ലയുടെ പ്രതികരണം. നിലവില്‍ ജമ്മുവിലാണ് ഒമര്‍ അബ്ദുള്ള ഉള്ളത്.

താനിപ്പോള്‍ ഉള്ളയിടത്ത് സ്‌ഫോടന ശബ്ദങ്ങള്‍ കേള്‍ക്കുന്നുവെന്ന മറ്റൊരു പോസ്റ്റും ഒമര്‍ അബ്ദുള്ള പങ്കുവച്ചിട്ടുണ്ട്.

അതേസമയം, അതിര്‍ത്തി മേഖലകളില്‍ വീണ്ടും പാക് പ്രകോപനമെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. ഏഴ് ഇടങ്ങളില്‍ ഡ്രോണ്‍ ആക്രമണ ശ്രമം നടന്നു. ഡ്രോണുകളെല്ലാം ഇന്ത്യ വെടിവെച്ചിട്ടു. അഖ്‌നൂറില്‍ പാക് ഡ്രോണുകള്‍ തകര്‍ത്തു. ജമ്മു, സാംബ, പത്താന്‍കോട്ട് സെക്ടറുകളില്‍ പാകിസ്ഥാന്‍ ഡ്രോണുകള്‍ എത്തി. ബരാക് -8 മിസൈലുകള്‍, എസ് -400 സിസ്റ്റങ്ങള്‍, ആകാശ് മിസൈലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പൂഞ്ചില്‍ ഷെല്ലിങ് ആക്രമണം നടക്കുന്നുണ്ട്.

ബാരാമുള്ളയില്‍ സാധാരണക്കാരെ ലക്ഷ്യമിട്ട് പാക് ആക്രമണം. മേഖലയില്‍ കനത്ത ഷെല്ലാക്രമണം നടത്തുകയാണ് പാകിസ്താന്‍. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു. രാജൗരിയിലും ജയ്‌സാല്‍മീരിലും പാക് ഡ്രോണ്‍ ആക്രമണ ശ്രമം നടത്തി. സിവിലിയന്‍ വിമാനങ്ങളുടെ പ്രവര്‍ത്തിപ്പിക്കുന്നിതിനിടെയിലാണ് പാകിസ്താന്‍ ഡ്രോണ്‍ ആക്രമണം നടത്തുന്നത്.

മുന്നറിയിപ്പ് നൽകാതെ ചെനാബ് നദിയിലെ സലാൽ അണക്കെട്ടിന്റെ ഒന്നിലധികം ഗേറ്റുകൾ തുറന്ന് ഇന്ത്യ

Related Articles

Leave a Reply

Your email address will not be published. Required fields are marked *