സ്വർണവിലയിൽ മാറ്റമില്ല; കേരളത്തിൽ ഇന്നത്തെ നിരക്ക് അതേപടി

തുടർച്ചയായ ദിവസങ്ങളിലെ ചാഞ്ചാട്ടങ്ങൾക്ക് ശേഷം സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവിലയിൽ വലിയ വർദ്ധനവും തുടർന്ന് ഇടിവും രേഖപ്പെടുത്തിയിരുന്നുവെങ്കിലും ഇന്നത്തെ വിപണിയിൽ പഴയ വില തന്നെ തുടരുകയാണ്. ഇതനുസരിച്ച് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 1,13,520 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന് 14,190 രൂപയുമാണ് ഇന്നത്തെ നിരക്ക്. സെപ്തംബർ മാസം ആരംഭിച്ചത് മുതൽ സ്വർണവിലയിൽ വലിയ തോതിലുള്ള ഉയർച്ചയും താഴ്ചയുമാണ് പ്രകടമായിക്കൊണ്ടിരിക്കുന്നത്.
അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളും പശ്ചിമേഷ്യൻ സംഘർഷങ്ങൾ ഉൾപ്പെടെയുള്ള ആഗോള പ്രതിസന്ധികളുമാണ് സ്വർണവിലയിലെ ഈ നിലയില്ലാക്കയത്തിന് കാരണമെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്. വിപണിയിലെ ഈ അസ്ഥിരത തുടരുന്നതിനാൽ വിലയിൽ ഇനിയും മാറ്റങ്ങൾ ഉണ്ടായേക്കാം. അതേസമയം, സംസ്ഥാനത്ത് ഇന്നത്തെ വെള്ളി വിലയിലും യാതൊരു മാറ്റവും ഉണ്ടായിട്ടില്ല. ഒരു കിലോഗ്രാം വെള്ളിക്ക് 2,54,900 രൂപ എന്ന നിരക്കിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.



