‘പിഎം ശ്രീ’യിൽ നിന്ന് പിന്നോട്ടില്ല; ദീപാ ദാസ് മുൻഷിയുടെ നിലപാടിനെ തള്ളി മുഖ്യമന്ത്രി

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിൻമാറാനാകില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി വി.ഡി. സതീശൻ. പി.എം ശ്രീ നടപ്പാക്കരുതെന്ന എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയുടെ ആവശ്യം തള്ളിയാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന. പി.എം ശ്രീ നടപ്പാക്കിയില്ലെങ്കിൽ വിദ്യാഭ്യാസ വകുപ്പിന് കേന്ദ്ര സഹായം കിട്ടില്ലെന്നും വി.ഡി. സതീശൻ പറഞ്ഞു. പി.എം ശ്രീ പദ്ധതിയിൽ നിന്ന് പിൻമാറാൻ സാധിക്കില്ലെന്നാണ് നിയമോപദേശം ലഭിച്ചത്. എന്നാൽ പാഠ്യപദ്ധതിയും സ്കൂളുകളും തിരഞ്ഞെടുക്കുന്നതിൽ വിട്ടുവീഴ്ച ഇല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പി.എം,​ ശ്രീ നടപ്പാക്കരുതെന്ന് രാഷ്ട്രീയ കാര്യ സമിതിയിൽ ആവശ്യം ഉയർന്നിരുന്നു സംസ്ഥാനത്ത് യു,​.ഡി.എഫ് സർക്കാർ പി.എം ശ്രീ പദ്ധതി നടപ്പാക്കരുതെന്ന് ജോൺസൺ എബ്രഹാം ആണ് യോഗത്തിൽ ആവശ്യപ്പെട്ടത്. .രാജ്‌മോഹൻ ഉണ്ണിത്താൻ,​ കെ.സി.ജോസഫ് തുടങ്ങിയവരും സമാന നിലപാടാണ് സ്വീകരിച്ചത്. പാർട്ടി വികാരം മാനിക്കുമെന്നും ഉപസമിതി റിപ്പോർട്ട് വന്ന ശേഷം തുടർനടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.അതേസമയം മുതിർന്ന നേതാക്കളായ പി.ജെ. കുര്യൻ,​ കെ.സി. ജോസഫ് ,​ രാജ്‌മോഹൻ ഉണ്ണിത്താൻ എന്നിവർ കെ.പി.സി.ലിക്ക് പുതിയ അദ്ധ്യക്ഷൻ വേണമെന്ന് ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button