കെഎസ്ആർടിസി വനിതാ കണ്ടക്ടർമാർക്ക് ആർത്തവ അവധി? മൂന്ന് മാസത്തിനകം തീരുമാനമെടുക്കാൻ സർക്കാരിന് ഹൈക്കോടതി നിർദേശം

കൊച്ചി: കെ.എസ്.ആർ.ടി.സിയിലെ വനിതാ കണ്ടക്ടർമാർക്ക് പ്രതിമാസം ശമ്പളത്തോടുകൂടിയ രണ്ടുദിവസത്തെ ആർത്തവ അവധി അനുവദിക്കണമെന്ന ആവശ്യത്തിൽ മൂന്ന് മാസത്തിനകം അന്തിമ തീരുമാനം എടുക്കാൻ സംസ്ഥാന സർക്കാരിനോട് Kerala High Court നിർദേശിച്ചു.

കെ.എസ്.ആർ.ടി.സിയുടെയും ഹർജിക്കാരുടെയും വാദം കേട്ടശേഷം വിഷയത്തിൽ ഉചിതമായ തീരുമാനം കൈക്കൊള്ളാനാണ് ജസ്റ്റിസ് Viju Abraham ഉത്തരവിട്ടത്.

കെ.എസ്.ആർ.ടി.സി കണ്ടക്ടർമാരായ എസ്.എസ്. ആശ, എസ്. ശ്രീന, എം. സജല എന്നിവർ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നടപടി. വനിതാ ജീവനക്കാർക്കായി അനുയോജ്യമായ ആർത്തവ അവധി നയം സംസ്ഥാന സർക്കാർ രൂപീകരിക്കേണ്ടതുണ്ടെന്ന് കോടതി നിരീക്ഷിച്ചു.

നിലവിൽ കെ.എസ്.ആർ.ടി.സിയിൽ മൂവായിരത്തോളം വനിതാ ജീവനക്കാർ ജോലി ചെയ്യുന്നുണ്ട്. അയൽസംസ്ഥാനമായ കർണാടകയിൽ വനിതാ ജീവനക്കാർക്ക് പ്രതിമാസം ഒരു ദിവസം ശമ്പളത്തോടുകൂടിയ ആർത്തവ അവധി അനുവദിക്കുന്നുണ്ടെന്നും സമാനമായ ആനുകൂല്യം കേരളത്തിലും നടപ്പാക്കണമെന്നുമാണ് ഹർജിക്കാർ കോടതിയെ അറിയിച്ചത്.

സർക്കാർ മൂന്ന് മാസത്തിനകം വിഷയം പരിശോധിച്ച് അന്തിമ തീരുമാനമെടുക്കണമെന്നാണ് ഹൈക്കോടതിയുടെ നിർദേശം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button