പി വി അന്‍വറിന് വോട്ടഭ്യര്‍ത്ഥിച്ച് മനാഫ്

മലപ്പുറം: നിലമ്പൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി വി അന്‍വറിന് വോട്ടഭ്യര്‍ത്ഥിച്ച് ഷിരൂരില്‍ ലോറി അപകടത്തില്‍ മരിച്ച അര്‍ജുന്റെ ലോറി ഉടമ മനാഫ്. തന്റെ ആദ്യ രാഷ്ട്രീയവേദിയാണിതെന്നും ഈ നാടിന് പ്രതികരണ ശേഷിയുണ്ടെന്ന് തെളിയിക്കാന്‍ പി വി അന്‍വറിന് വോട്ട് ചെയ്യണമെന്നും മനാഫ് അഭ്യർത്ഥി


‘ജീവിതത്തിലെ ആദ്യത്തെ രാഷ്ട്രീയവേദിയാണിത്. അത് ഈ നാട്ടിലാണ്. കേരളത്തിന്റെ ശാപം എന്ന് പറയുന്നത് എന്ത് തെറ്റിനെയും അനുകൂലിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രവര്‍ത്തകരാണ്. ഞമ്മളെ വാപ്പ തെറ്റ് ചെയ്താലും അതിനെതിരെ പ്രതികരിക്കണം. പി വി അന്‍വര്‍ ഉന്നയിച്ച എല്ലാ പ്രശ്‌നങ്ങളും ഇന്നിവിടെ ഉണ്ട്. പ്രസക്തമായ ആവശ്യങ്ങളും ആരോപണങ്ങളുമാണ് അന്‍വര്‍ ഉന്നയിച്ചത്. ഈ നാട് പ്രതികരണ ശേഷിയുളള നാടാണെന്ന് വീണ്ടും തെളിയിക്കണം. അതിനായി പി വി അന്‍വറിന് വോട്ട് ചെയ്യണം’, മനാഫ് അന്‍വറിന്റെ റോഡ് ഷോയില്‍ പങ്കെടുത്തുകൊണ്ട് സംസാരിച്ചു.


തന്റേത് നിലനില്‍പ്പിന് വേണ്ടിയുള്ള പോരാട്ടമാണെന്ന് പി വി അന്‍വര്‍ പറഞ്ഞു. വന്യജീവി ആക്രമണത്തിന് എതിരായ പോരാട്ടമാണ് നടത്തുന്നത്. മുഖ്യമന്ത്രിയുടെ വഞ്ചനയ്ക്കുള്ള മറുപടിയാണ് ഇന്നത്തെ റോഡ് ഷോയിലെ ജനം. നിലമ്പൂരില്‍ പിണറായിസത്തിന് എതിരെ ആണിയടിക്കും എന്ന് മുന്‍പ് പറഞ്ഞതാണ്. ആണി അടിച്ചിരിക്കും എന്നും പി വി അന്‍വര്‍ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *