“തോൽവി അംഗീകരിക്കുന്നില്ല; രാജിവെക്കില്ല” തിരഞ്ഞെടുപ്പ് ഫലത്തിനെതിരെ മമതാ ബാനർജി

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം യഥാർത്ഥ ജനവിധിയല്ലെന്നും ഗൂഢാലോചനയിലൂടെ സൃഷ്ടിച്ചതാണെന്നും മുഖ്യമന്ത്രി Mamata Banerjee ആരോപിച്ചു. താൻ തോറ്റിട്ടില്ലെന്നും മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കില്ലെന്നും അവർ വ്യക്തമാക്കി.

ഗവർണറെ കാണില്ലെന്നും രാജ്ഭവനിലേക്ക് പോകില്ലെന്നും മമത പറഞ്ഞു. പോളിംഗ് സ്റ്റേഷനിൽ തന്നെ ആക്രമിക്കപ്പെട്ടതായും, വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്ന് പുറത്താക്കിയതായും അവർ ആരോപിച്ചു. തിരഞ്ഞെടുപ്പ് സമയത്ത് തന്നെ നേരെ മോശം പെരുമാറ്റം ഉണ്ടായെന്നും അവർ വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണങ്ങൾ ഉയർത്തിയ മമത, കമ്മീഷൻ ബിജെപിയുമായി ചേർന്ന് പ്രവർത്തിച്ചുവെന്നും വോട്ടർ പട്ടികയിൽ നിന്ന് ലക്ഷക്കണക്കിന് പേരുകൾ നീക്കം ചെയ്തതായും ആരോപിച്ചു. കേന്ദ്ര സർക്കാർ നേരിട്ട് തിരഞ്ഞെടുപ്പിൽ ഇടപെട്ടുവെന്നും ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരെ മാറ്റിയെന്നും അവർ പറഞ്ഞു.

ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന് വലിയ തിരിച്ചടിയാണ് നേരിട്ടത്. 80 സീറ്റുകളിലാണ് പാർട്ടി വിജയിച്ചത്. അതേസമയം

Related Articles

Leave a Reply

Your email address will not be published. Required fields are marked *