മലയാളം മനോഹരമെങ്കിലും ബുദ്ധിമുട്ടുള്ള ഭാഷ; തമിഴും തെലുങ്കും എളുപ്പമെന്ന് ജാൻവി കപൂർ

മുംബൈ: മലയാളം വളരെ മനോഹരമായ ഭാഷയാണെങ്കിലും പഠിക്കാനും മനസിലാക്കാനും ബുദ്ധിമുട്ടാണെന്ന് ബോളിവുഡ് താരം Janhvi Kapoor. പുതിയ ചിത്രമായ ‘പെദ്ധി’യുടെ പ്രമോഷൻ പരിപാടിക്കിടെയാണ് താരം മലയാള ഭാഷയെക്കുറിച്ചുള്ള തന്റെ അഭിപ്രായം പങ്കുവെച്ചത്.

“മലയാളം ഇനി ട്രൈ ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല, കാരണം ആ ഭാഷ മനസിലാക്കാൻ വളരെ ബുദ്ധിമുട്ടാണ്. വളരെ മനോഹരമായ ഭാഷയാണ് മലയാളം. അതേസമയം തമിഴും തെലുങ്കും എനിക്ക് കൂടുതൽ എളുപ്പമാണ്. അതുകൊണ്ടുതന്നെ തെലുങ്ക് സിനിമകളിൽ അഭിനയിക്കുന്നത് ഞാൻ ആസ്വദിക്കുന്നുണ്ട്. തമിഴ് സിനിമയും കൂടുതൽ എക്സ്പ്ലോർ ചെയ്യണമെന്നാണ് ആഗ്രഹം,” ജാൻവി പറഞ്ഞു.

നേരത്തെ Sidharth Malhotraയ്‌ക്കൊപ്പമുള്ള Param Sundari എന്ന ചിത്രത്തിൽ മലയാളി കഥാപാത്രത്തെ അവതരിപ്പിച്ചപ്പോൾ ജാൻവിയുടെ മലയാളം ഉച്ചാരണത്തെ ചൊല്ലി സോഷ്യൽ മീഡിയയിൽ വിമർശനങ്ങളും ട്രോളുകളും ഉയർന്നിരുന്നു.

അതേസമയം, ജാൻവിയുടെ പുതിയ ചിത്രം Peddiയിൽ നായകനായി എത്തുന്നത് Ram Charan ആണ്. ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രമായ ‘പെദ്ധി’യായാണ് രാം ചരൺ എത്തുന്നത്. ആക്ഷൻ, ഡ്രാമ, റൊമാൻസ്, ത്രില്ലർ ഘടകങ്ങൾ കോർത്തിണക്കിയ ചിത്രത്തിൽ ക്രിക്കറ്റ്, ഗുസ്തി, ഓട്ടം എന്നിവയും കഥയുടെ പ്രധാന ഭാഗങ്ങളാണ്.

വമ്പൻ കാൻവാസിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പ്രധാന ആകർഷണം രാം ചരണിന്റെ ആക്ഷൻ രംഗങ്ങളും ചിത്രത്തിനായി താരം നടത്തിയ ശാരീരിക പരിവർത്തനവുമാണ്. ചിത്രത്തിൽ നായികയായി ജാൻവി കപൂറാണ് എത്തുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button