ബിജെപിയിൽ വൻ സംഘടനാ മാറ്റം; സംസ്ഥാനത്തെ വടക്കൻ-തെക്കൻ ക്ലസ്റ്ററുകളാക്കി വിഭജിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് സംഘടനാ തലത്തിൽ സമഗ്ര മാറ്റവുമായി ബിജെപി. സംസ്ഥാനത്തെ രണ്ട് മേഖല ക്ലസ്റ്റർ ആക്കി വിഭജിച്ചു. വടക്കൻ മേഖല ചുമതല മുതിർന്ന നേതാവ് എംടി രമേശിനും തെക്കൻ മേഖല ചുമതല എസ്‌ സുരേഷിനും നൽകി. ശോഭ സുരേന്ദ്രനെ ദേശീയ പ്രോഗ്രാം ഇൻ ചാർജ് ആയും ചുമതലപ്പെടുത്തി. അനൂപ് ആന്റണിയെ സംസ്ഥാന സെൽ പ്രഭാരിയായും നിയമിച്ചു. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് മാറ്റങ്ങൾ.

ഒ.ബി.സി മോർച്ച പ്രഭാരിയായി അഡ്വ. കെ.കെ. അനീഷ്‌കുമാർ, എസ്.സി മോർച്ച പ്രഭാരി കെ. സോമൻ, എസ്.ടി മോർച്ച പ്രഭാരിപി. ശ്യാംരാജ്, മൈനോറിറ്റി മോർച്ച-സംസ്ഥാന മീഡിയ, സോഷ്യൽ മീഡിയ പ്രഭാരിയായി അഡ്വ. ഷോൺ ജോർജ്, കിസാൻ മോർച്ച പ്രഭാരിയായി സി. കൃഷ്ണകുമാർ, യുവ മോർച്ച പ്രഭാരിയായി അഡ്വ. പി. സുധീർ, മഹിള മോർച്ച പ്രഭാരിയായി അഡ്വ. ബി. ഗോപാലകൃഷ്‌ണൻ റിസർച്ച്, ട്രെയിനിങ്, വികസിത കേരളം ഹെൽപ് ഡെസ്ക് ചുമതല അഡ്വ. എസ്. ജയസൂര്യൻ എന്നിവർക്കും നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button