കൊച്ചി: കേരള എന്‍ജിനീയറിംഗ് പ്രവേശന യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക് ഏകീകരണം തുടരാം എന്ന് ഹൈക്കോടതി. മാര്‍ക്ക് ഏകീകരണം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ സ്റ്റേ നല്‍കാന്‍ ഹൈക്കോടതി വിസമ്മതിച്ചു. മാര്‍ക്ക് ഏകീകരണത്തിനുള്ള പുതിയ സമവാക്യം മൂലം സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ക്ക് നിലവിലുണ്ടായിരുന്ന വെയ്റ്റേജ് നഷ്ടമായത് ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിലപാട്.
പ്ലസ് ടു മാര്‍ക്കും പ്രവേശന പരീക്ഷയുടെ മാര്‍ക്കും ചേര്‍ത്ത് 600 മാര്‍ക്കിലാണ് കീം റാങ്ക് നിശ്ചയിക്കുന്നതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. പുതിയ വ്യവസ്ഥ ഇക്കൊല്ലം മുതല്‍ പ്രോസ്പെക്ടസ് ഉള്‍പ്പെടുത്താന്‍ നിശ്ചയിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
എന്‍ജിനീയറിംഗ് പ്രവേശനത്തില്‍ എല്ലാ സ്ട്രീമുകളിലെയും വിദ്യാര്‍ത്ഥികള്‍ക്ക് തുല്യാവകാശം നല്‍കണമെന്നായിരുന്നു ജസ്റ്റിസ് എന്‍ നഗരേഷ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റെ നിരീക്ഷണം. സിബിഎസ്ഇ സിലബസില്‍ പ്ലസ്ടു വിജയിച്ച വിദ്യാര്‍ത്ഥിനി നല്‍കിയ ഹര്‍ജി ഹൈക്കോടതി ജൂലൈ എട്ടിന് വീണ്ടും പരിഗണിക്കും.