“കോൺഗ്രസ് മുഖ്യമന്ത്രി തർക്കത്തിൽ ഇടപെടില്ലെന്ന് കേരള കോൺഗ്രസ് ജോസഫ് വിഭാഗം

കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി ഉയർന്നു വന്ന തർക്കങ്ങളിൽ ഇടപെടാനില്ലെന്ന് വ്യക്തമാക്കി കേരള കോൺഗ്രസ് ജോസഫ് വിഭാഗം. മുസ്ലീം ലീഗ് വി.ഡി. സതീശനെ പിന്തുണയ്ക്കുന്നു എന്ന സൂചനകൾ പുറത്തുവരുന്നതിനിടെയാണ്, ഈ വിഷയത്തിൽ നിഷ്പക്ഷ നിലപാടുമായി ജോസഫ് ഗ്രൂപ്പ് രംഗത്തെത്തിയത്.

മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നത് കോൺഗ്രസിന്റെ ആഭ്യന്തര കാര്യമാണെന്നും അതിൽ ഘടകകക്ഷികൾ അഭിപ്രായം പറയുന്നത് ശരിയല്ലെന്നും കേരള കോൺഗ്രസ് നേതാവും കോട്ടയം എംപിയുമായ ഫ്രാൻസിസ് ജോർജ് പറഞ്ഞു. കോൺഗ്രസ് നേതൃത്വം ഔദ്യോഗികമായി അഭിപ്രായം ചോദിച്ചാൽ മാത്രം പ്രതികരിക്കാമെന്നും, ഹൈക്കമാൻഡ് എടുക്കുന്ന തീരുമാനത്തെ എല്ലാവരും അംഗീകരിക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *