സൈബര്‍ അറ്റാക്കിനെ തുടര്‍ന്ന് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് കെ സി വേണുഗോപാലിന്റെ ഭാര്യ

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കെ സി വേണുഗോപാലിന്റെ ഭാര്യ ആശ കെ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് രാഹുല്‍ അനുകൂലികളുടെ കൂട്ടമായ സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് പിൻവലിച്ചു. പെണ്‍കുട്ടികളെ സ്ന്ഹേം നടിച്ച് വലയില്‍ വീഴ്ത്തുന്ന ഇയാളെ പറ്റി പുറത്തുവരുന്ന വാര്‍ത്തകള്‍ ആശങ്ക സൃഷ്ടിക്കുന്നതാണെന്നും സ്ത്രീകള്‍ ഭയന്നാണ് ഇയാളെ പറ്റി ചര്‍ച്ച ചെയ്യുന്നതെന്നും. ഒന്നും പറയാതെ മിണ്ടാതിരിക്കാൻ സാധിക്കുന്നില്ലെന്നുമാണ് ആശ ഫേസ്ബുക്കില്‍ കുറിച്ചത്.

ഈ പോസ്റ്റിന്റെ അടിയില്‍ രൂക്ഷമായ സൈബര്‍ആക്രമണമാണ് രാഹുല്‍ അനുകൂലുകളായ കോണ്‍ഗ്രസുകാര്‍ നടത്തിയത്. രാഹുലിനെതിരെ ആരോപണം ഉയര്‍ന്നു വന്നപ്പോള്‍ തന്നെ രാഷ്ട്രീയത്തിലെ അശ്ലീലമായ ആ വ്യക്തിയെ സംരക്ഷിക്കാൻ വേണ്ടി നെറികെട്ട പ്രചാരണങ്ങളാണ് കോണ്‍ഗ്രസ് സൈബര്‍ ഹാൻഡിലുകള്‍ നടത്തുന്നത്.
രാഹുലിനെതിരെ രംഗത്ത് വന്ന കോണ്‍ഗ്രസ് അനുഭാവിയായ യുവതിയെ പറ്റി പോലും അപവാദ പ്രചാരണങ്ങള്‍ നടത്തുകയും. വെളിപ്പെടുത്തല്‍ നടത്തിയ സ്ത്രീകള്‍ക്കെതിരെ അറപ്പുളവാക്കുന്ന രീതിയിലുള്ള ആരോപണങ്ങളും കോണ്‍ഗ്രസ് സൈബര്‍ ഹാൻഡിലുകള്‍ നിര്‍മിക്കുകയും ചെയ്തു. അത് തന്നെ മാധ്യമങ്ങള്‍ക്ക് മുൻപില്‍ വിളമ്പി കോൺഗ്രസ് നേതാവും പാലക്കാട് എംപിയുമായ വി കെ ശ്രീകണ്ഠൻ വിവാദത്തിലുമായിരുന്നു.



