സൂംബ ഡാൻസ് വിവാദം:മതമൗലികവാദികൾക്ക് എന്തും ചെയ്യാവുന്ന നാടായി കേരളം മാറിയെന്ന് കെ സുരേന്ദ്രൻ

സൂംബ ഡാൻസ് വിവാദത്തിൽ സിപിഐഎമ്മിനും കോൺഗ്രസിനും എതിരെ ബിജെപി നേതാവ് കെ സുരേന്ദ്രൻ. മതമൗലികവാദത്തോടെ സിപിഐമ്മിനും കോൺഗ്രസിനും മൃദുസമീപനമെന്ന് സുരേന്ദ്രൻ വിമർശിച്ചു. സൂംബ ഡാൻസിനെ എതിർക്കുന്നവർ നാളെ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരിക്കുന്ന് പഠിക്കരുതെന്ന് പറയും. മതമൗലികവാദികൾക്ക് എന്തും ചെയ്യാവുന്ന നാടായി കേരളം മാറിയെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.

സൂംബ അടിച്ചേൽപ്പിക്കില്ലെന്ന എം വി ഗോവിന്ദന്റെ പ്രസ്താവനയെയും സുരേന്ദ്രൻ വിമർശിച്ചു. എംവി ഗോവിന്ദൻ മയപ്പെട്ടു തുടങ്ങി. മതമൗലികവാദത്തോട് എന്തൊരു വിട്ടുവീഴ്ചയെന്ന് വിമർശനം. സൂംബ വിവാദത്തിൽ പ്രതിപക്ഷത്തെ മേജർമാരും ക്യാപ്റ്റൻമാരും വായ തുറക്കാൻ പോകുന്നില്ലെന്നും സുരേന്ദ്രൻ പരിഹസിച്ചു.

സ്കൂളുകളിൽ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി സൂംബ ഡാൻസ് ഉൾപ്പെടുത്തുന്നതിൽ എതിർപ്പുമായി ഒരു വിഭാഗം മുസ്ലിം സംഘടനകൾ രംഗത്തെത്തിയിരുന്നു. ഗൂഢനീക്കം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സമസ്ത രംഗത്തെത്തിയിരുന്നു. സൂംബയിൽ എന്താണ് തെറ്റെന്നായിരുന്നു ഉന്നതവിദ്യഭ്യാസ മന്ത്രി ആർ ബിന്ദുവിന്റെ പ്രതികരണം. വിഷയം പഠിച്ചുകൊണ്ടിരിക്കുന്നുവെന്നാണ് മുസ്ലിം ലീഗിന്റെ പ്രതികരണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *