കെ.മുരളീധരൻ കെ.പി.സി.സി പ്രസിഡൻ്റ് ആകും രണ്ടും കൽപ്പിച്ച് ഹൈക്കമാൻഡ്

ഡൽഹി: ആൻ്റോ ആൻറണിയേയും സണ്ണി ജോസഫിനെ കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾ അംഗീകരിക്കാത്ത സാഹചര്യത്തിൽ കെ . മുരളീധരൻ്റെ സാധ്യതയേറി .തദ്ദേശ നിയമസഭാ തിരഞ്ഞെടുപ്പുകൾ അടുത്തിരിക്കെ കെപിസിസിക്ക് ശക്തനായ ഒരു പ്രസിഡണ്ട് വേണമെന്ന കടുത്ത നിലപാടിലാണ് ഹൈക്കമാൻഡ്
കെ.പി.സി.സി പുനഃസംഘടനയിൽ രണ്ടും കൽപ്പിച്ച് നീങ്ങാൻ ഹൈക്കമാൻഡ് തീരുമാനം. പുതിയ കെ.പി.സി.സി അധ്യക്ഷനെ ഇന്നോ നാളെയോ പ്രഖ്യാപിക്കാനാണ് നീക്കം. കെ സുധാകരനുമായി ഒരിക്കൽ കൂടി ഹൈക്കമാൻഡ് ആശയവിനിമയം നടത്തും.

അധ്യക്ഷ പദത്തിലേക്ക് താൽപര്യമറിയിച്ച് കൊടിക്കുന്നിൽ സുരേഷും ഹൈക്കമാൻഡിനെ സമീപിച്ചിട്ടുണ്ട്. ഇനിയും പ്രഖ്യാപനം വൈകിയാൽ കൂടുതൽ നേതാക്കൾ അധ്യക്ഷപദത്തിലേക്ക് കണ്ണ് വയ്ക്കും. ഇത് ചർച്ചകൾ വഷളാക്കും എന്നതാണ് നിലവിലെ വിലയിരുത്തൽ.

കെ. സുധാകരൻ നടത്തുന്ന സമ്മർദ്ദ തന്ത്രത്തിന് ഇനി വഴങ്ങേണ്ടെന്നും ഹൈക്കമാൻഡ് നിലപാടിൽ എത്തി. കെ സുധാകരൻ നടത്തുന്ന പരസ്യ പ്രതികരണങ്ങളിൽ ഹൈക്കമാൻഡ് കടുത്ത അതൃപ്തിയിലാണ്.

കെ.പി.സി.സിയ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്ന ആന്റോ ആന്റണിക്ക് തലസ്ഥാനത്ത് പാർട്ടിക്കാരുടെ സ്വീകാര്യതയോ പരിചയമോ ഇല്ല. സുധാകരനെ പിണക്കി പുറത്താക്കിയാൽ പുതിയ പ്രസിഡൻ്റിന്
കെ പി സി സി ആസ്ഥാനത്ത് എത്തി ചുമതല ഏറ്റെടുക്കാൻ മാസങ്ങൾ വേ
ണ്ടിവരും മെന്നാണ് സുധാകരനെ അനുകൂലിക്കുന്ന നേതാക്കള്‍ പറയുന്നത്. ഇത് വലിയ ക്രമസമാധ പ്രശനവും പാർട്ടിക്ക് ക്ഷീണവുമാകും.ഡൽഹിയിൽ നടന്ന ചർച്ചയിൽ സമവായത്തിൽ എത്തിയശേഷം സുധാകരൻ നിലപാട് തിരുത്തി എന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ പരാതി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *