13കാരിയായ മകളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി, പിന്നാലെ 40കാരി ജീവനൊടുക്കി

ബെംഗളൂരു: ബെംഗളൂരുൽ 40 വയസ്സുകാരി തന്റെ 13കാരിയായ മകളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തതായി പൊലീസ്. സുവർണ എന്ന സ്ത്രീയുടെയും 13 വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ വീട്ടിൽ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. കുറ്റകൃത്യം നടന്ന സ്ഥലത്ത് നടത്തിയ പ്രാഥമിക പരിശോധനയിൽ, സ്ത്രീ മകളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കുകയായിരുന്നുവെന്ന് ഫോറൻസിക് വിദഗ്ധരും പറഞ്ഞു.
രണ്ട് വ്യത്യസ്ത കേസുകൾ ഫയൽ ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. മകളെ കൊലപ്പെടുത്തിയെന്ന് ആരോപിച്ച് സ്ത്രീയുടെ ഭർത്താവ് ചന്ദ്രശേഖറും (45) സുവർണയുടെ മരണവുമായി ബന്ധപ്പെട്ട് സഹോദരൻ മഞ്ജുനാഥും പരാതി നൽകി. കൂടുതൽ ഫോറൻസിക് വിശകലനവും കുടുംബാംഗങ്ങളിൽ നിന്നുള്ള മൊഴികളും കേസിൽ നിർണായകമാകുമെന്ന് പൊലീസ് പറഞ്ഞു.



