റണ്‍വേ തീരാറായിട്ടും പറക്കാനാവാതെ ഇന്‍ഡിഗോ വിമാനം; ഒഴിവായത് വന്‍ ദുരന്തം

ലക്‌നൗ: റണ്‍വേ തീരാറായിട്ടും പറക്കാനാവാതെ ഇന്‍ഡിഗോ വിമാനം. ലക്‌നൗവില്‍ ടേക്ക് ഓഫ് ചെയ്യാനാവാത്ത ഇന്‍ഡിഗോ വിമാനം എമര്‍ജന്‍സി ബ്രേക്ക് ഉപയോഗിച്ച് നിര്‍ത്തിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഡിംപിള്‍ യാദവ് എംപിയടക്കം 151 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. വിശദാംശങ്ങള്‍ മനസിലാക്കുന്നതിനായി സാങ്കേതിക പരിശോധനകള്‍ നടത്തി വരികയാണ്.

ചൗധരി ചരണ്‍ സിങ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രാവിലെ 10.30ഓടെയാണ് സംഭവം. ഇന്‍ഡിഗോ 6E-2111 റണ്‍വേയിലൂടെ പോകുമ്പോള്‍ പറക്കാനുള്ള ത്രസ്റ്റ് ലഭിക്കുന്നില്ലെന്ന് മനസിലായതോടെയാണ് പൈലറ്റ് എമര്‍ജന്‍സി ബ്രേക്ക് ഉപയോഗിച്ച് വിമാനം നിര്‍ത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *