തകർന്നടിഞ്ഞ് ഇന്ത്യ; 140 റൺസിന് ഓൾഔട്ട്, പരമ്പര സ്വന്തമാക്കി ദക്ഷിണാഫ്രിക്ക

ഗോഹട്ടി: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ടെസ്റ്റിലും ഇന്ത്യയ്ക്ക് കനത്ത തോൽവി. 408 റൺസിനാണ് ദക്ഷിണാഫ്രിക്കയുടെ വമ്പൻ വിജയം. 549 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 140 റൺസിന് ഓൾഔട്ടാകുകയായിരുന്നു. കൊൽക്കത്തയിൽ നടന്ന ആദ്യ ടെസ്റ്റിൽ ദക്ഷിണാഫ്രിക്ക 30 റൺസ് വിജയം നേടിയിരുന്നു. ഇതോടെ പരമ്പര ദക്ഷിണാഫ്രിക്ക ഉയർത്തി. ഇത് ആദ്യമായാണ് ദക്ഷിണാഫ്രിക്ക ഇന്ത്യൻ മണ്ണിൽ ഒരു സമ്പൂർണ പരമ്പര സ്വന്തമാക്കുന്നത്.

അർദ്ധ സെഞ്ച്വറി നേടിയ രവീന്ദ്ര ജഡേജ മാത്രമാണ് ഇന്ത്യൻ നിരയിൽ കുറച്ചെങ്കിലും പൊരുതിയത്. 87 പന്തിൽ 54 റൺസെടുത്താണ് ജഡേജ പുറത്തായത്. ആദ്യ ഇന്നിംഗ്സിൽ 489 റൺസ് അടിച്ചുകൂട്ടിയ ദക്ഷിണാഫ്രിക്ക മത്സരത്തിന്റെ മൂന്നാം ദിവസമായ ഇന്നലെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് 201 റൺസിൽ അവസാനിപ്പിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *