‘എന്നെ ട്രോളി, പക്ഷേ സത്യം മറ്റൊന്നാണ്’; ടിനി ടോമിന്റെ പ്രതികരണം

മീപകാലത്ത് ഏറ്റവും കൂടുതൽ ട്രോളുകൾ വാങ്ങിയിട്ടുള്ള നടനാണ് ടിനി ടോം. നടൻ സലിം കുമാറിന്റെ സംസ്കാര ചടങ്ങിൽ കരഞ്ഞതിന്റെ പേരിൽ ആയിരുന്നു ഏറ്റവും ഒടുവിൽ ടിനിയ്ക്ക് ട്രോളുകൾക്ക് പാത്രമാകേണ്ടി വന്നത്. ഇതേകുറിച്ച് മഹാരാജാസ് കോളേജിൽ വച്ച് ടിനി പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ് ഇപ്പോൾ. സുഹൃത്തുക്കളായിട്ട് ജീവിച്ച്, മിമിക്രിയില്‍ വന്ന്, യൂണിവേഴ്സിറ്റി മത്സരങ്ങളില്‍ മത്സരിച്ച് അന്ന് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളില്‍, സലീമേട്ടനും എനിക്കും പക്രുവും ആയിരുന്നുവെന്നും അതൊന്നും ട്രോളുന്നവർക്ക് അറിയില്ലെന്നും ടിനി പറയുന്നു.

ഓട്ടം തുള്ളൽ സിനിമയുടെ പ്രമോഷനിടെ നടൻ ബിനു തൃക്കാക്കര സലിം കുമാറിനെ അനുകരിച്ചിരുന്നു. ഇതിന് പിന്നാലെ ആയിരുന്നു ടിനി ടോമിന്റെ പ്രതികരണം. ‘ശരിക്കും ഞാന്‍ ഇമോഷണല്‍ ആയിപ്പോയി. അവിടെ ഒരു ബഞ്ച് ഉണ്ടാവുമായിരുന്നു. ഈ സമയം ആകുമ്പോള്‍ വരും. ഇവിടെ വന്നിട്ട് ഒരു ബീഡി വലിക്കുമായിരുന്നു. അന്ന് മുതലുള്ള ബന്ധമാണ്. പത്ത് മുപ്പത് വര്‍ഷമായിട്ടുള്ള ബന്ധം. ആര്‍ക്കും അത് അറിയില്ലായിരിക്കും.

സലീമേട്ടന്‍റെ ബോഡി ചിതയിലേക്ക് വയ്ക്കുമ്പോള്‍ കരഞ്ഞു എന്ന് പറഞ്ഞ് കുറേ പേരെന്നെ ട്രോളി. പക്ഷേ സുഹൃത്തുക്കളായിട്ട് ജീവിച്ച്, മിമിക്രിയില്‍ വന്ന്, യൂണിവേഴ്സിറ്റി മത്സരങ്ങളില്‍ മത്സരിച്ച് അന്ന് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളില്‍, സലീമേട്ടനും എനിക്കും പക്രുവും. ആ സുഹൃത്ത് ബന്ധം അങ്ങനെ പൊയ്ക്കേണ്ടിരിക്കുമ്പോഴാണ് അദ്ദേഹത്തെ നമുക്ക് നഷ്ടപ്പെട്ടത്. പലതവണ ആശുപത്രിയിൽ പോയെങ്കിലും തിരിച്ച് വരുമെന്നാണ് പ്രതീക്ഷിച്ചത്. ജോലി കഴിഞ്ഞിട്ട് അദ്ദേഹം മഹാരാജാസില്‍ പഠിക്കാന്‍ വരുമായിരുന്നു’, എന്നായിരുന്നു ടിനിയുടെ വാക്കുകൾ.

സംവിധായകൻ ജി. മാർത്താണ്ഡൻ ഒരുക്കുന്ന ചിത്രമാണ് ഓട്ടം തുള്ളൽ. ചിത്രം ജൂലൈ 24ന് തിയറ്ററിൽ എത്തും. വിജയരാഘവൻ, കലാഭവൻ ഷാജോൺ, വിഷ്ണു ഉണ്ണികൃഷ്ണൻ, ഹരിശ്രീ അശോകൻ എന്നിവരാണ് ബിനു ശശിറാം രചന നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button