നടിയും മോഡലുമായ ആൻസിയ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ‘കൂടെവിടെ’ എന്ന സീരിയലിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായ പ്രാർത്ഥനയുടെ കഴുത്തിൽ പൂമാല ചാർത്തുന്ന ചിത്രങ്ങൾക്ക് താഴെയാണ് ചർച്ച. ചിത്രങ്ങളും വീഡിയോകളും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച്
പോസ്റ്റ് വൈറലായതോടെ പലർക്കും എന്താണ് സംഭവിച്ചതെന്ന് മനസിലായില്ല. അമ്പല നടയിൽ വച്ച് ഇരുവരും താലിചാർത്തുകയും പൂമാലയിടുകയും ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. ഞാൻ എന്റെ ബെസ്റ്റ് ഫ്രണ്ടിനെ വിവാഹം കഴിച്ചെന്നും ടോക്സിക് ബന്ധത്തേക്കാൾ നൂറിരട്ടി മികച്ച ബന്ധമാണെന്നും പ്രാർത്ഥന വീഡിയോയിൽ കുറിച്ചു. നിരവധി പേരാണ് ഇവർക്ക് ആശംസ അറിയിച്ച് രംഗത്തെത്തുന്നത്. ചിലർ വിവാഹ ആശംസകളും പോസ്റ്റിന് താഴെ അറിയിക്കുന്നുണ്ട്. എന്നാൽ ഇത് ഷൂട്ടിംഗിന്റെ ഭാഗമാണോ അതോ പ്രാങ്ക് വീഡിയോ ആണോ എന്നുള്ള കാര്യവും വ്യക്തമല്ല.