“കിച്ചു വിളിച്ചില്ല… ജീവിക്കാൻ വേണ്ടിയാണ് ചെയ്തത്” രേണു സുധിയുടെ വികാരഭരിത പ്രതികരണം

തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ കഴിഞ്ഞ മൂന്ന് വർഷമായി ശ്രദ്ധ നേടിയ രേണു സുധി തനിക്ക് കാൻസർ ബാധിച്ചതായി സ്ഥിരീകരിച്ചു. നേരത്തെ പ്രചരിച്ചിരുന്ന അഭ്യൂഹങ്ങൾ തള്ളി കൊണ്ടാണ് കഴിഞ്ഞ ദിവസം അവർ രോഗവിവരം തുറന്നുപറഞ്ഞത്.

15-ാം വയസിൽ കണ്ടെത്തിയ ഒരു മുഴ പിന്നീട് കാൻസറായി മാറിയതാണെന്നും, ചികിത്സ തുടരുകയാണെന്നും രേണു സുധി വ്യക്തമാക്കി. ചികിത്സയ്ക്കായി സാമ്പത്തിക സഹായം ആവശ്യമായതിനാലാണ് സോഷ്യൽ മീഡിയ സബ്സ്ക്രിപ്ഷൻ ഉൾപ്പെടെ വഴി വരുമാനം കണ്ടെത്താൻ ശ്രമിച്ചതെന്നും അവർ പറഞ്ഞു.

“ചികിത്സയ്ക്ക് പണം ആവശ്യമാണ്. അതുകൊണ്ടാണ് എല്ലാം അറിഞ്ഞിട്ടും മിണ്ടാതെ പോയത്. സബ്സ്ക്രിപ്ഷനിലൂടെ ലഭിക്കുന്ന വരുമാനം ഉൾപ്പെടെ ചികിത്സയ്ക്ക് ഉപയോഗിക്കുകയാണ്,” എന്നാണ് രേണു സുധിയുടെ പ്രതികരണം.

പ്രൈവറ്റ് ആശുപത്രിയിൽ നടത്തിയ പരിശോധനയ്ക്കുശേഷമാണ് രോഗനിർണയം സ്ഥിരീകരിച്ചതെന്നും, ഭാവിയിലെ ചികിത്സാ ചെലവുകൾ കണക്കിലെടുത്താണ് ഓൺലൈൻ വരുമാന മാർഗങ്ങൾ ആശ്രയിച്ചതെന്നും അവർ വ്യക്തമാക്കി.

ഇതിനിടെ, വ്യക്തിപരമായ ചില ബന്ധങ്ങളെക്കുറിച്ചും അവർ പ്രതികരിച്ചു. “എന്നെ ഇതുവരെ ആരും വിളിച്ചില്ല,” എന്നതടക്കമുള്ള ആരോപണങ്ങളും രേണു സുധി ഉന്നയിച്ചു.

“എനിക്ക് ജീവിക്കണം, ഈ രോഗത്തെ ഞാൻ കീഴടക്കും. എന്നെ കാൻസർ കീഴ്പ്പെടുത്തരുത്, ഞാൻ അതിനെ കീഴടക്കും. എല്ലാവരുടെയും പ്രാർത്ഥന വേണം,” എന്നും രേണു സുധി കൂട്ടിച്ചേർത്തു.

രോഗവിവരം പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിലും ആരാധകർക്കിടയിലും വലിയ സഹാനുഭൂതി പ്രകടമാകുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button