‘സിജെപിയുടെ ബുദ്ധികേന്ദ്രമല്ല ഞാൻ, നിർദേശങ്ങൾ അനുസരിക്കുക മാത്രമാണ് ചെയ്തത്’; അഭിജീത് ദീപ്കെ

ന്യൂഡൽഹി: പാർട്ടിയുടെ യഥാർത്ഥ സൂത്രധാരൻ താനല്ലെന്നും താൻ നിർദ്ദേശങ്ങൾ അനുസരിക്കുക മാത്രമാണ് ചെയ്‌‌തതെന്നും വ്യക്തമാക്കി കോക്രോച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്‌കെ. പാർട്ടി സഹ കൺവീനർമാരായ അശുതോഷ് റങ്കയും സൗരവ് ദാസുമാണ് സംഘടനയിൽ തീരുമാനങ്ങൾ എടുത്തിരുന്നതെന്ന് ദീപ്‌കെ വ്യക്തമാക്കുന്നു. താൻ അവരുടെ നിർദ്ദേശങ്ങൾ അനുസരിക്കുകയാണ് ചെയ്‌തത്. ദസറ ദിനത്തിൽ പുറത്തിറക്കിയ വീഡിയോ സന്ദേശത്തിൽ വൈകാരികമായാണ് ദീപ്‌കെ ഇരുവരെക്കുറിച്ചും പറഞ്ഞത്.

സൗരവ് ദാസും അശുതോഷ് റങ്കയും തന്റെ സഹോദരന്മാരെ പോലെയാണ്. അവരാണ് ഈ പ്രസ്ഥാനത്തെ മുന്നോട്ട് കൊണ്ടുപോയത്. ദീപാവലി ദിവസം വരെ മറ്റൊരു പ്രതിഷേധത്തിനും സിജെപിക്ക് ഉദ്ദേശമില്ലെന്നും ദീപ്‌കെ 16 മിനിട്ട് നീളമുള്ള വീഡിയോ സന്ദേശത്തിൽ പറഞ്ഞു.’എന്റെ ജോലി അശുതോഷിന്റെയും സൗരവിന്റെയും നിർദ്ദേശങ്ങൾ അനുസരിക്കുക മാത്രമായിരുന്നു. പുറമേ നിന്ന് നോക്കിയാൽ ഞാൻ നേതാവാണെന്ന് തോന്നും.

പക്ഷെ ഞാൻ നേതാവായിരുന്നില്ല. അത് അശുതോഷും സൗരവുമായിരുന്നു. നീ നാളെ അവിടെ പോകണം, നാളെ അത് ചെയ്യണം എന്നെല്ലാം അവരെന്നോട് പറയും. ഞാൻ ശരി അത് ചെയ്യാമെന്ന് പതുക്കെ സമ്മതിക്കും.’-ദീപ്‌കെ പറഞ്ഞു. മൂവരും ചേ‌ർന്ന് മീമുകൾ പങ്കുവച്ചിരുന്ന ഒരു വാട്‌സാപ്പ് ഗ്രൂപ്പുണ്ടാക്കിയിരുന്നെന്നും അഭിജീക് ദീപ്‌കെ അറിയിച്ചു. അവരുടെ അസാന്നിദ്ധ്യം തന്നെ വല്ലാതെ വൈകാരികമായി ദുഃഖത്തിലാക്കിയെന്നും അദ്ദേഹം പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button