പ്രധാനമന്ത്രിക്കും കേന്ദ്രസർക്കാരിനുമെതിരെ ഫേസ്ബുക്ക് പോസ്റ്റ്; വനിതാ എസ്.ഐക്ക് സസ്പെൻഷൻ

ഇടുക്കി: പ്രധാനമന്ത്രിയെയും കേന്ദ്രസർക്കാരിനെയും അപമാനിക്കുന്ന തരത്തിൽ സമൂഹമാദ്ധ്യമ പോസ്റ്റുകൾ പങ്കുവച്ചതിന്റെ പേരിൽ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ. ഫേസ്ബുക്ക് പോസ്റ്റുകൾ നിയമവിരുദ്ധമായി പങ്കുവച്ചെന്ന ആരോപണത്തിൽ ഇടുക്കി ക്രൈംബ്രാഞ്ചിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സജിത സലീമിനാണ് സസ്പെൻഷൻ ലഭിച്ചത്.
ജില്ലാ പൊലീസ് മേധാവി ഡോ. എ നസീമിന്റെ റിപ്പോർട്ട് പ്രകാരം എറണാകുളം റേഞ്ച് പൊലീസ് ഇൻസ്പെക്ടർ ജനറൽ എസ് ശ്യാം സുന്ദറാണ് സസ്പെൻഷൻ ഉത്തരവിറക്കിയത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുന്നതിന് എറണാകുളം ക്രൈംബ്രാഞ്ച് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് എ പ്രസാദിനെ ചുമതലപ്പെടുത്തി.



