വെറും 10 രൂപയ്ക്ക് മികച്ച ഐസ്‌ക്രീം; അംബാനിയുടെ ‘ബോംബെ ക്രീമറി’ വിപണിയിലേക്ക്

മുംബയ്: ഐസ്‌ക്രീം വിപണിയിലും പുത്തൻ ബ്രാൻഡ് അവതരിപ്പിച്ച് റിലയൻസ് കൺസ്യൂമർ പ്രോഡക്‌ട്‌സ് ലിമിറ്റഡ്. ‘ബോംബെ ക്രീമറി’ എന്ന പേരിലാണ് ഐസ്‌‌ക്രീം ബ്രാൻഡ് അവതരിപ്പിക്കുന്നത്. വെറും പത്ത് രൂപ മുതലാണ് ഐസ്‌ക്രീമുകളുടെ വില ആരംഭിക്കുന്നത്.

കോൺ, കപ്പ്, ടബ്, ബാർ, സ്റ്റിക്ക് തുടങ്ങി വിവിധ രൂപങ്ങളിൽ ബോംബെ ക്രീമറി ഐസ്‌ക്രീം ലഭ്യമാകും. വില കുറവാണെങ്കിലും പ്രീമിയം ഐസ്‌ക്രീമിന്റെ ഗുണനിലവാരത്തിൽ യാതൊരു വിട്ടുവീഴ്‌ചയും വരുത്തിയിട്ടില്ലെന്നും യഥാർത്ഥ പാൽ ഉപയോഗിച്ചാണ് ഇവ നിർമിച്ചിരിക്കുന്നതെന്നും കമ്പനി ഉറപ്പുനൽകുന്നു.ആദ്യഘട്ടത്തിൽ മഹാരാഷ്‌‌ട്ര, ഗുജറാത്ത്, ഗോവ എന്നീ സംസ്ഥാനങ്ങളിലാണ് ബോംബെ ക്രീമറി ഐസ്‌ക്രീം ലഭ്യമാകുക.

അടുത്ത ഘട്ടത്തിൽ റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ വഴി രാജ്യത്തുടനീളം ഈ ബ്രാൻഡിന്റെ ഐസ്‌ക്രീം ലഭ്യമാക്കാനാണ് കമ്പനിയുടെ തീരുമാനം. റിലയൻസിന്റെ ഈ പ്രഖ്യാപനത്തിന് മുമ്പാണ് അനന്ത് അംബാനിയുടെ വന്യജീവി സംരക്ഷണ സംരംഭമായ വൻതാരയുടെ കീഴിൽ ‘വൻതാര ക്രീമറി’ എന്ന പ്രീമിയം ഐസ്‌ക്രീം ബ്രാൻഡ് വിപണിയിലെത്തിയത്.പൂർണമായും ഇന്ത്യൻ തനത് രുചികളിൽ വളരെ ചെറിയ അളവിൽ മാത്രം നിർമിക്കുന്ന പ്രീമിയം ഐസ്‌ക്രീമുകളാണ് വൻതാര ക്രീമറിയുടേത്. മലായ് കുൽഫി, പേരക്ക – മുളക്, ഫിൽറ്റർ കോഫി, ലെമൺ സോർബെറ്റ്, കേസർ പേഡ തുടങ്ങി 17 വ്യത്യസ്‌ത രുചികളിലാണ് വൻതാര ക്രീമറി ഐസ്‌ക്രീമുകൾ ലഭിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button