പാകിസ്താൻ പൗരയെ വിവാഹം ചെയ്ത വിവരം മറച്ചുവെച്ചു; സിആർപിഎഫ് ജവാനെ പിരിച്ചുവിട്ടു

0

പാക് പൗരയെ വിവാഹം ചെയ്ത വിവരം മറച്ചുവെച്ച സിആർപിഎഫ് ജവാനെതിരെ നടപടി. ജവാനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. ജമ്മു സ്വദേശി മുനീർ അഹമ്മദിനെയാണ് പിരിച്ചുവിട്ടത്. പാകിസ്താനിലേക്ക് അയക്കരുത് എന്ന് ആവശ്യപ്പെട്ട് ഭാര്യ കോടതിയെ സമീപിച്ചതോടെ വിവരം പുറത്തിറഞ്ഞത്. അദ്ദേഹത്തിന്റെ പ്രവൃത്തി ദേശീയ സുരക്ഷയ്ക്ക് ഹാനികരമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അദ്ദേഹത്തെ പിരിച്ചുവിട്ടത്.

രാജ്യത്തെ പ്രധാന ആഭ്യന്തര സുരക്ഷാ സേനയായ സിആർപിഎഫിന്റെ 41-ാം ബറ്റാലിയനിലാണ് അദ്ദേഹത്തെ അവസാനമായി നിയമിച്ചത്.അന്വേഷണം ആവശ്യമില്ലാത്ത നിയമങ്ങൾ പ്രകാരമാണ് അദ്ദേഹത്തെ സർവീസിൽ നിന്ന് പിരിച്ചുവിട്ടത് എന്ന് ഔദ്യോഗിക വൃത്തങ്ങൾ പിടിഐയോട് പറഞ്ഞു. ഒരു പാകിസ്താൻ പൗരയുമായുള്ള വിവാഹം മറച്ചുവെച്ചതിനും വിസയുടെ സാധുതയ്ക്ക് പുറമേ അവരെ അറിഞ്ഞുകൊണ്ട് താമസിപ്പിച്ചതിനും മുനീർ അഹമ്മദിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു.

അദ്ദേഹത്തിന്റെ പ്രവൃത്തി സേവന പെരുമാറ്റച്ചട്ട ലംഘനവും ദേശീയ സുരക്ഷയ്ക്ക് ഹാനികരവുമാണെന്ന് കണ്ടെത്തി- സിആർപിഎഫ് വക്താവ് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ (ഡിഐജി) എം ദിനകരൻ പറഞ്ഞു. 26 പേർ കൊല്ലപ്പെട്ട പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ സ്വീകരിച്ച നയതന്ത്ര നടപടികളുടെ ഭാഗമായാണ് പാക് പൗരന്മാരോട് രാജ്യം വിടാൻ ഇന്ത്യ ആവശ്യപ്പെട്ടതിനെ തുടർന്നാണ് മെനാൽ ഖാനുമായുള്ള അഹമ്മദിന്റെ വിവാഹം വിവരം വെളിച്ചത്തുവന്നത്.

കഴിഞ്ഞ വർഷം മെയ് 24 ന് വീഡിയോ കോളിലൂടെയാണ് ഇരുവരും വിവാഹിതരായത്.സിആർപിഎഫ് നടത്തിയ അന്വേഷണത്തിൽ ജവാൻ തന്റെ വിവാഹത്തെക്കുറിച്ചും ഇന്ത്യയിൽ ദീർഘകാലമായി താമസിക്കുന്നതിനെക്കുറിച്ചും ബന്ധപ്പെട്ട അധികാരികളെ അറിയിച്ചിട്ടില്ലെന്ന് കണ്ടെത്തി.

മൂന്ന് വർഷത്തിനിടെ 44 വിദേശ സന്ദർശനം നടത്തിയ മോദി കലാപബാധിത മണിപ്പൂരിൽ ഒരു നിമിഷം പോലും ചെലവഴിച്ചില്ല’: കോൺഗ്രസ്

LEAVE A REPLY

Please enter your comment!
Please enter your name here