പ്രായപരിധിയിൽ ഇളവില്ല; പോളിറ്റ് ബ്യൂറോ യോഗത്തിൽ തീരുമാനം, പിണറായി വിജയന് ഇളവ് നൽകാൻ സാധ്യത

ന്യൂഡൽഹി:പ്രായപരിധിയിൽ ഇളവ് നൽകേണ്ടതില്ലെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ യോഗത്തിൽ തീരുമാനമായി. ഇതുപ്രകാരം ആറ് നേതാക്കൾ ഒഴിയും. ഇതോടെ പ്രകാശ് കാരാട്ടോ ബൃന്ദ കാരാട്ടോ മണിക് സർക്കാരോ ജനറൽ സെക്രട്ടറിയാകില്ലെന്ന കാര്യത്തിലും ഉറപ്പായി.പൊളിറ്റ് ബ്യൂറോയിൽ ആർക്കും പ്രായപരിധിയിൽ ഇളവ് വേണ്ടെന്നാണ് ബംഗാൾ ഘടകത്തിൻ്റെ നിലപാട്. പിബി നിശ്ചയിച്ച വ്യവസ്ഥ പിബി തന്നെ ലംഘിക്കരുതെന്നാണ് ഉയർന്ന ആവശ്യം. എന്നാൽ മുഖ്യമന്ത്രി എന്ന നിലയിൽ പിണറായി വിജയന് ഇളവ് നൽകാനാണ് സാധ്യത. ഇക്കാര്യത്തിൽ നാളത്തെ കേന്ദ്രകമ്മിറ്റി യോഗത്തിൽ തീരുമാനമുണ്ടാകും.

വഖഫ് നിയമ ഭേദഗതി ബില്ലിന് അംഗീകാരം; രാഷ്ട്രപതി ഒപ്പ് വെച്ചതോടെ ബിൽ നിയമമായി

Related Articles

Leave a Reply

Your email address will not be published. Required fields are marked *