തദ്ദേശ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടാൻ മുതിർന്ന നേതാക്കളെ ചുമതലപ്പെടുത്തികോണ്‍ഗ്രസ്

തിരുവനന്തപുരം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ നേടിയ വിജയത്തിന്റെ പശ്ചാത്തലത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടാനുള്ള ശ്രമങ്ങള്‍ സജീവമാക്കി കോണ്‍ഗ്രസ്. ഇതിന്റെ ഭാഗമായി തദ്ദേശ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ കോര്‍പ്പറേഷനുകള്‍ പിടിച്ചെടുക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് ചുമതല നല്‍കാന്‍ ഇന്ന് ചേര്‍ന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതി തീരുമാനിച്ചു.


കണ്ണൂര്‍ കോര്‍പ്പറേഷന്റെ ചുമതല കെ സുധാകരനാണ്. കോഴിക്കോട് കോര്‍പ്പറേഷന്‍ രമേശ് ചെന്നിത്തലയ്ക്കും എറണാകുളത്ത് വിഡി സതീശനുമാണ് ചുമതല. തിരുവനന്തപുരം കോര്‍പ്പറേഷന്‍ ചുമതല കെ മുരളീധരനാണ്. തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ ചുമതല റോജി എം ജോണിന്. കോട്ടയം ജില്ലയുടെ ചുമതല ബെന്നി ബഹനാനാണ്.

നിലമ്പൂര്‍ ഫലം ഏറെ പ്രതീക്ഷ നല്‍കുന്നതാണെന്നും 2026 തെരഞ്ഞെടുപ്പിലേക്കുള്ള ചൂണ്ടുപലകയാണെന്നും കെപിസിസി സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ. സണ്ണി ജോസഫ് എംഎല്‍എ പറഞ്ഞിരുന്നു. വിധിയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ തിരുത്തണമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയകാര്യ സമിതി യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

ആശ സമരം, മലയോര പ്രശ്‌നം എന്നിവ പരിഹരിക്കപ്പെടണം. ഗവര്‍ണര്‍ രാജ് ഭവനെ രാഷ്ട്രീയ വേദിയാക്കി മാറ്റുന്നു. യുഡിഎഫിന്റെ ജനകീയ അടിത്തറ വിപുലപ്പെടുത്തുന്ന നടപടികള്‍ തുടരുമെന്നും സണ്ണി ജോസഫ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *