‘അനാവശ്യ ചർച്ച വേണ്ട’ജനനായകൻ വീഡിയോക്ക് പിന്നാലെ പോഡ് കാസ്റ്റുമായി ചെന്നിത്തല

തിരുവനന്തപുരം:  ജനനായകൻ വീഡിയോക്ക് പിന്നാലെ പോഡ് കാസ്റ്റുമായി രമേശ് ചെന്നിത്തല.കേരള യാത്ര എന്ന പേരിലാണ്  പോഡ് കാസ്റ് തുടങ്ങിയത്. കേരള വികസനത്തിനുള്ള ചർച്ച തുടങ്ങാം എന്ന് ചെന്നിത്തല പറയുന്നു.അനാവശ്യ ചർച്ചകൾ ഒഴിവാക്കുമെന്നും  അദ്ദേഹം വ്യക്തമാക്കി  മുഖ്യമന്ത്രിപദത്തിനായി പോരടിക്കുന്ന കോൺഗ്രസ് നേതാക്കളുടെ പ്രതിച്ഛായ കൂട്ടാൻ വീഡിയോകളും ഡോക്യുമെൻററിയും പുസ്തകങ്ങളും സജീവമായി. വിവിധ രൂപത്തിലുള്ള വാഴ്ത്തുപാട്ടുകളും പോസ്റ്ററുകളും ആവേശത്തോടെയാണ് അണികൾ സമൂഹമാധ്യമങ്ങളിൽ കൊണ്ട് പിടിച്ച് പ്രചരിപ്പിക്കുന്നത്

കാത്തുകാത്തിരുന്ന ദളപതിയുടെ ജനനായകൻ സിനിമ ചോർന്നാണ് പുറത്തുവന്നത്. ഷെയർ ചെയ്താൽ കേസാകും. പക്ഷെ രമേശ് ചെന്നിത്തലയുടെ ജീവിതകഥ പറയുന്ന ജനനായകൻ വീഡിയോ ആഞ്ഞുപിടിച്ചാണ് അണികൾ കൈമാറി വിടുന്നത്. കെഎസ് യു കാലം മുതലുളള ജീവിതമാണ് പ്രമേയം. എഐ സാങ്കേതിക വിദ്യയുമുണ്ട്. ഇംഗ്ളീഷ്, ഹിന്ദി പ്രസംഗ ശകലങ്ങളും , ആഭ്യന്തരമന്ത്രിയായിരിക്കെ നടപ്പാക്കിയ പദ്ധതികളാണ് ഹൈലൈറ്റ്സ… വീഡിയോ മാത്രമല്ല, ഒസിയുടെ ദൗത്യം പൂർത്തിയാക്കാൻ ആർസി, കേരളത്തെ ആർസി നയിക്കട്ടെ, കൂലിപ്പടയാളികള്ല, പോരാളികൾ ആണ് നായകനാകുന്നത്… അങ്ങിനെ നായകൻ ചെന്നിത്തല ടാഗിൽ കാർഡുകളുടെ കുത്തൊഴുക്ക്. കെസി- വിഡി പോരായി ചുരുങ്ങുന്നത് കണ്ടാണ് കാഴ്ചക്കാരുടെ റോൾ വിട്ട് ആർസി ടീം കളത്തിലേക്ക് ഇറങ്ങിയത്.

മത്സരിച്ചില്ലെങ്കിലും നമ്പർ വൺ കസേരക്കുള്ള കിടമത്സരത്തിൽ സജീവമായുള്ള കെസി വേണുഗോപാലിനെ കുറിച്ചുള്ള ഡോക്യുമെൻററി ഷൂട്ട് അന്തിമഘട്ടത്തിൽ . ദേശീയ അവാർഡ് ജേതാവ് വിനോദ് മങ്കര ഒരുക്കുന്ന ഡോക്യുമെൻറിറയുടെ ഷൂട്ട് ആലപ്പുഴയിൽ പുരോഗമിക്കുന്നു . കെസിയുടെ ജീവചരിത്രവും അണിയറയിലുണ്ട്. ലോകപുസ്തകദിനത്തിൽ വായനക്കാർക്കായി കെസി പങ്ക് വെക്കുന്നത് തെരഞ്ഞെടുത്ത പ്രസംഗങ്ങളുടെ പുസ്തക രൂപം. നേരിനൊപ്പം പോരാട്ടങ്ങൾ, നിലപാടുകൾ . ട്രക്കിംഗും വനവാസം റിസോർട്ടിൻറെ ഉദ്ഘാടനവും ഒക്കെ കഴിഞ്ഞ് ഫലം കാത്തിരിക്കുന്ന വിഡി സതീശൻറെ പുസ്തകവും ഉടനെത്തും. കൃസ്ത്യൻ വിശ്വാസികളുടെ പരിപാടികളിലെ പ്രധാന പ്രസംഗങ്ങൾ ചേർത്തുള്ള പുസ്തകത്തിഴൻറെ പേര് ആദം നീ എവിടെയാകുന്നു. പല ഫോർമാറ്റുകളിൽ പ്രതിച്ഛായ പ്പോര് കടുക്കുമ്പോൾ ഇതൊക്കെ പെട്ടി പൊട്ടിച്ചിട്ട് പോരെ എന്ന അഭിപ്രായമുള്ളവരുമുണ്ട് കോൺഗ്രസ്സിൽ

Related Articles

Leave a Reply

Your email address will not be published. Required fields are marked *