വെടിനിറുത്തൽ ശ്രമങ്ങൾ തുടരുന്നു: അമേരിക്കയ്ക്ക് പുതുക്കിയ നിർദ്ദേശങ്ങൾ കൈമാറി ഇറാൻ

ടെഹ്റാൻ: വെടിനിറുത്തൽ സംബന്ധിച്ച ശ്രമങ്ങൾക്കിടെ പുതുക്കിയ നിർദ്ദേശങ്ങൾ അമേരിക്കയ്ക്ക് കൈമാറി Iran. നേരത്തെ മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ Donald Trump തള്ളിയതിന് പിന്നാലെയാണ് പുതിയ നീക്കം.
പാകിസ്ഥാൻ മുഖാന്തിരമാണ് റിപ്പോർട്ട് അമേരിക്കയ്ക്ക് കൈമാറിയതെന്ന് ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസി അറിയിച്ചു. എന്നാൽ കരാറിലെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.
തങ്ങൾക്ക് നേരെയുള്ള നാവിക ഉപരോധം അവസാനിപ്പിക്കണമെന്ന് Iran ആവശ്യപ്പെട്ടിരുന്നെങ്കിലും, ഇറാന്റെ കപ്പലുകൾക്ക് മേലുള്ള ഉപരോധം തുടരുമെന്നാണ് Donald Trump വ്യക്തമാക്കിയിരിക്കുന്നത്.
ഇറാന്റെ തുറമുഖങ്ങളും കപ്പലുകളും ലക്ഷ്യമിട്ടുള്ള ഉപരോധം ശക്തിപ്പെടുത്തി സമ്മർദ്ദം ചെലുത്തിയാൽ വെടിനിറുത്തൽ സാധ്യമാകുമെന്ന നിലപാടിലാണ് അമേരിക്ക. ഏപ്രിൽ 8 മുതൽ താത്കാലിക വെടിനിറുത്തൽ നിലവിലുണ്ടെങ്കിലും, ഇറാനെതിരെ കൂടുതൽ സൈനിക നടപടികൾക്ക് അമേരിക്ക തയ്യാറെടുക്കുന്നതായാണ് സൂചന.
അതേസമയം, ആക്രമണം ഉണ്ടായാൽ നേരിടാൻ വ്യോമപ്രതിരോധ സംവിധാനങ്ങൾ Iran വിന്യസിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.



