കെ.പി. ഉദയഭാനുവിന്റെ പരാതിയിൽ ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ കേസ്; വിവാദ ഫേസ്ബുക്ക് പോസ്റ്റ് വീണ്ടും ചർച്ചയിൽ!

പത്തനംതിട്ട: കോൺഗ്രസ് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ പൊലീസ് കേസെടുത്തു. സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കെ പി ഉദയഭാനുവിന്റെ പരാതിയിലാണ് അടൂർ പൊലീസ് കേസെടുത്തത്. സോഷ്യൽ മീഡിയ വഴി അപകീർത്തിപ്പെടുത്തുന്നു എന്നതായിരുന്നു കെ പി ഉദയഭാനു നൽകിയ പരാതി.
പൊതു പ്രവർത്തനത്തെ അപകീർത്തിപ്പെടുത്തി, ലൈംഗിക അരാജകത്വത്തോടെ ജീവിക്കുന്ന ആളാണ് ഉദയഭാനുവെന്ന് വരുത്തിത്തീർക്കാൻ ശ്രീനാദേവി കുഞ്ഞമ്മ ശ്രമിച്ചുവെന്നും എഫ്ഐആറിൽ പറയുന്നുണ്ട്. രാഹുൽ മാങ്കൂട്ടത്തിലിനെ ഉദയഭാനു വിമർശിച്ചതിന് പിന്നാലെയായിരുന്നു ശ്രീനാദേവി യുടെ വിവാദമായ ഫേസ്ബുക്ക് പോസ്റ്റ്.
സിപിഐ വിട്ട് കോൺഗ്രസിൽ എത്തിയ ആളാണ് ശ്രീനാദേവി കുഞ്ഞമ്മ.അതേസമയം, അടൂരിലെ യൂത്ത് കോൺഗ്രസ് – ഡിവൈഎഫ്ഐ സംഘർഷവുമായി ബന്ധപ്പെട്ട് ശ്രീനാദേവി നടത്തിയ മറ്റൊരു പരാമർശവും നേരത്തേ വലിയ വിവാദമായിരുന്നു. ആക്രമിക്കാൻ വരുന്ന ഡിവൈഎഫ്ഐ പ്രവർത്തകക്ക് മുന്നിൽ കഞ്ചാവ് പൊതിയിട്ടാൽ അതെടുത്ത് അവർ പിന്മാറുമെന്ന തരത്തിലായിരുന്നു ശ്രീനാദേവിയുടെ പരാമർശം.



