നിലമ്പൂരിലെ പുതിയ എംഎൽഎയായി ആര്യാടൻ ഷൗക്കത്ത് സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം: നിലമ്പൂരിലെ പുതിയ എംഎൽഎയായി ആര്യാടൻ ഷൗക്കത്ത് സത്യപ്രതിജ്ഞ ചെയ്തു. കേരള നിയമസഭാ സമുച്ചയത്തിലെ ആർ. ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി പിണറായി വിജയൻ. സ്പീക്കർ എ.എൽ. ഷംസീർ, മന്ത്രി എം.ബി. രാജേഷ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എന്നിവരുൾപ്പെടെ നിരവധി പ്രമുഖ നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.

യു.ഡി.എഫ്, എൽ.ഡി.എഫ് നേതാക്കൾ പുതിയ എംഎൽഎയ്ക്ക് ആശംസകൾ നേർന്നു. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ 11,077 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ആര്യാടൻ ഷൗക്കത്ത് വിജയിച്ചത്. ഷൗക്കത്തിന് 77,737 വോട്ടുകളും എൽഡിഎഫ് സ്ഥാനാർത്ഥി എം. സ്വരാജിന് 66,660 വോട്ടുകളും സ്വതന്ത്ര സ്ഥാനാർത്ഥി പി.വി. അൻവറിന് 19,760 വോട്ടുകളും ലഭിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *