സ്ത്രീ സുരക്ഷാ പദ്ധതിയിൽ ക്രമക്കേടുണ്ടോ? ഗുണഭോക്തൃ തിരഞ്ഞെടുപ്പിൽ ആക്ഷേപം; സമഗ്ര പരിശോധനയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്ത്രീ സുരക്ഷ പദ്ധതി സമഗ്രമായി പരിശോധിച്ച് വരികയാണെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. പദ്ധതി തുടരണോ വേണ്ടയോ എന്ന് സർക്കാർ ആലോചിക്കുകയാണ്. തെരഞ്ഞെടുപ്പിന് തൊട്ട് മുൻപാണ് പ്രഖ്യാപിച്ചത്. അത് പരിശോധിച്ച് മാത്രമെ നടപ്പാക്കാനാകൂവെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.

ഉറച്ച നിലപാടാണ് സർക്കാരിനുള്ളത്. സാമ്പത്തിക ബാധ്യത പരിശോധിക്കും. ഗുണഭോക്താക്കളെ തെരഞ്ഞെടുത്തത്തിൽ ആക്ഷേപം ഉണ്ട്. മുൻ സർക്കാൻ വരുത്തിയ കുടിശ്ശിക പലതും കൊടുക്കുകയാണ് ഈ സർക്കാർ. ഗുണഭോക്താക്കളെ തെരഞ്ഞെടുത്തതിൽ ഗുരുതര അനാസ്ഥയുണ്ടെന്നും വ്യാപക പരാതി ഉയർന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

23-2-26 ഉത്തരവ് പ്രകാരം വിപി ജോയിയെ 12 ശമ്പള പരിഷ്കരണ കമ്മീഷനായി നിയമിച്ചു. ലീവ് സറണ്ടർ നൽകുന്ന കാര്യം സർക്കാർ പരിശോധിച്ചു വരികയാണ്. കമ്മീഷൻ കാലാവധി നീട്ടുന്നത് പരിശോധിച്ചുവരികയാണ്. ശമ്പള പരിഷ്കരണം- കമ്മീഷൻ പ്രഖ്യാപിച്ചു നടപ്പാക്കാത്ത ഏക സർക്കാരാണ് കഴിഞ്ഞ സർക്കാർ എന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button