ഞങ്ങള്‍ക്കിടയില്‍ പ്രശ്‌നങ്ങളില്ല, സമ്മര്‍ദ്ദം കാരണമല്ല എംപുരാന്‍ റീ എഡിറ്റ് ചെയ്യുന്നത്: അന്റണി പെരുമ്പാവൂര്‍

എമ്പുരാന്‍ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍. തെറ്റുകള്‍ തിരുത്തുക എന്നത് ഞങ്ങളുടെ ചുമതല ആണെന്നും പൃഥ്വിരാജിനെ ഒറ്റപ്പെടുത്തേണ്ട കാര്യമില്ലെന്നും ആന്റണി മാധ്യമങ്ങളോട് പറഞ്ഞു. റീ എഡിറ്റിം?ഗ് എല്ലാവരുടെയും സമ്മതപ്രകാരമാണെന്നും അല്ലാതെ ആരുടെയും സമ്മര്‍ദ്ദം കാരണമല്ലെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു

‘ഭയം എന്നുള്ളതല്ല. നമ്മള്‍ ഈ സമൂഹത്തില്‍ ജീവിക്കുന്നതാണല്ലോ. ഞങ്ങള്‍ ഒന്നിച്ച് എടുത്ത തീരുമാനമാണ് റീ എഡിറ്റ്. രണ്ട് മിനിറ്റും ചെറിയ സെക്കന്റും മാത്രമാണ് കട്ട് ചെയ്തിരിക്കുന്നത്. വേറെ ആരുടെയും നിര്‍ദ്ദേശപ്രകാരമല്ല ഈ മാറ്റം. ഞങ്ങളുടെ ഇഷ്ടപ്രകാരം ചെയ്തതാണ്. ഞങ്ങള്‍ക്കിടയില്‍ വിയോജിപ്പ് ഉണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. എല്ലാവരുടെയും സമ്മതത്തോടെയാണ് റീ എഡിറ്റ് ചെയ്തത്.

മോഹന്‍ലാല്‍ സാറിന് ഈ സിനിമയുടെ കഥ അറിയാം എനിക്കറിയാം മറ്റെല്ലാവര്‍ക്കും അറിയാം. പൃഥ്വിരാജിനെ ഒറ്റപ്പെടുത്തേണ്ട കാര്യമില്ല. ഞങ്ങള്‍ എത്രയോ വര്‍ഷമായി അറിയാവുന്ന ആളുകളാണ്. ഞങ്ങള്‍ ഒന്നിച്ചെടുത്ത തീരുമാനമാണ് എമ്പുരാന്‍ നിര്‍മിക്കണമെന്നും വരണമെന്നും. മോഹന്‍ലാലിന് സിനിമ അറിയില്ല എന്ന് പറയുന്നതിനോട് ഞങ്ങള്‍ക്ക് യോജിപ്പില്ല. സിനിമയില്‍ തെറ്റ് എന്തെങ്കിലും ഉണ്ടെങ്കില്‍ അത് കറക്ട് ചെയ്യേണ്ടത് ഞങ്ങളുടെ ഇത്തരവാദിത്വമാണ്. റീ എഡിറ്റിം?ഗ് ആരുടെയും ഭീഷണിയായിട്ട് കരുതരുത്. വിവാദത്തിലേക്ക് പോകേണ്ട കാര്യമില്ല. ജനങ്ങളെല്ലാം വളരെ സന്തോഷത്തോടെ സിനിമ ഏറ്റെടുത്ത് കഴിഞ്ഞു. ഞങ്ങള്‍ക്ക് ശരിയെന്ന് തോന്നിയതാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നത്. റീ എഡിറ്റിം?ഗ് സമ്മര്‍ദ്ദത്തിന്റെ പുറത്തല്ല’, എന്നാണ് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *