അഭിനയിച്ച് തുടങ്ങി ആദ്യ രണ്ടുദിവസം കഴിഞ്ഞപ്പോൾ ഈ സിനിമ വേണോയെന്ന് ഞാൻ ആലോചിച്ചു

0

നിരവധി കഥാപാത്രങ്ങളിലൂടെ പൊട്ടിച്ചിരിപ്പിക്കുകയും അതേസമയം കാരക്ടർ റോളുകളിലൂടെ വിസ്മയിപ്പിക്കുയും ചെയ്ത നടനാണ് ദീലിപ്. കലാഭവനിലൂടെ കലാജീവിതം ആരംഭിച്ച ദിലീപ് മിമിക്രി രംഗത്തും സജീവമായിരുന്നു. സംവിധായകൻ കമലിന്റെ അസിസ്റ്റന്റ് ആയി ജോലി ചെയ്യുന്ന സമയത്ത് തന്നെ ചില സിനിമകളിൽ ദിലീപ് അഭിനയിച്ചിട്ടുണ്ട്. ‘മാനത്തെ കൊട്ടാരം’ എന്ന ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരായ ദിലീപ് എന്ന പേരാണ് പിന്നീട് സിനിമാ ജീവിതത്തിൽ അദ്ദേഹം ഒപ്പം കൂട്ടിയത്.

ഈ പുഴയും കടന്ന്, സല്ലാപം എന്നീ ചിത്രങ്ങൾ നടന്റെ കരിയറിൽ തന്നെ വലിയ ശ്രദ്ധനേടിയിരുന്നു. പഞ്ചാബി ഹൗസ്, ഈ പറക്കും തളിക, കുബേരൻ, മീശ മാധവൻ, കുഞ്ഞിക്കൂനൻ, സിഐഡി മൂസ, ചാന്തുപൊട്ട് തുടങ്ങിയ ചിത്രങ്ങൾ ഇന്നും മലയാളികൾ ഓർമയിൽ കാത്തുസൂക്ഷിക്കുന്നവയാണ്.2012ൽ ദിലീപിന്റെതായി പുറത്തിറങ്ങിയ മായാമോഹിനി ചിത്രം അത്രപെട്ടെന്ന് മറക്കാൻ കഴിയില്ല. സ്ത്രീവേഷത്തിലെത്തി അന്ന് ദിലീപ് ആരാധകരെ ഞെട്ടിച്ചിരുന്നു. വലിയ ഹിറ്റ് സമ്മാനിച്ച ആ സിനിമയെക്കുറിച്ച് മുൻപ് ഒരു അഭിമുഖത്തിൽ ദിലീപ് പറഞ്ഞ കാര്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഒരുഘട്ടത്തിൽ ആ സിനിമ വേണോയെന്ന് വരെ താൻ ചിന്തിച്ചുവെന്നാണ് അഭിമുഖത്തിൽ ദിലീപ് പറയുന്നത്.

ദിലീപിന്റെ വാക്കുകൾമായാമോഹിനി അഭിനയിച്ച് തുടങ്ങി ആദ്യത്തെ രണ്ട് ദിവസം കഴിഞ്ഞപ്പോൾ ഞാൻ ഈ സിനിമ വേണോയെന്ന് ആലോചിക്കേണ്ട അവസ്ഥയിലെത്തി. കാരണം എനിക്ക് അത് ചെയ്യാൻ പറ്റുന്നില്ലായിരുന്നു. വേഷം കെട്ടിയിട്ടുണ്ട്. പക്ഷേ ഇതിന്റെ മാനറിസവും രീതികളുമായി പൊരുത്തപ്പെടാൻ പറ്റുന്നുണ്ടായിരുന്നില്ല. അത് കഴിഞ്ഞ് കോലം വരയ്ക്കുന്നത് സീൻ പിന്നെ ചെടിക്ക് വെള്ളം ഒഴിക്കുന്ന സീൻ ഇത് ചെയ്തപ്പോഴാണ് എനിക്ക് മായാമോഹിനിയെ കിട്ടിയത്. മായാമോഹിനിയുടെ ശെെലി വന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here