വഖഫ് ഭേദഗതി നിയമത്തിലെ സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് സ്വാഗതം ചെയ്ത് ടിവികെ അധ്യക്ഷൻ വിജയ്. പുതിയ നിയമം മുസ്ലിങ്ങൾക്ക് എതിര്. താൻ എന്നും മുസ്ലിങ്ങൾക്കും അടിച്ചമർത്തപ്പെടുന്നവർക്കും ഒപ്പമെന്നും വിജയ് പറഞ്ഞു. എക്സിലാണ് വിജയ് പ്രതികരണം പങ്കുവച്ചത്.
അതേസമയം വഖഫ് ഹര്‍ജികളില്‍ ഇടക്കാല സുപ്രീംകോടതി ഉത്തരവ് നൽകി. നിലവില്‍ വഖഫ് സ്വത്തുക്കളിൽ തൽസ്ഥിതി തുടരണമെന്നും ഡീനോട്ടിഫിക്കേഷൻ പാടില്ലെന്നും കോടതി നിര്‍ദ്ദേശിച്ചു. പുതിയ നിയമനങ്ങള്‍ ഇപ്പോള്‍ പാടില്ലെന്നും കോടതി കേന്ദ്രത്തിന് നിര്‍ദ്ദേശം നല്‍കി.
കേന്ദ്രത്തിന് മറുപടി നല്‍കാന്‍ 7 ദിവസമാണ് കോടതി അനുവദിച്ചിരിക്കുന്നത്. അതുവരെ വഖഫ് സ്വത്തുക്കള്‍ ഡീനോട്ടിഫിക്കേഷൻ ചെയ്യാന്‍ പാടില്ലെന്നാണ് സുപ്രീംകോടതിയുടെ നിര്‍ദേശം. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
അതേസമയം നടനും TVK പാർട്ടി അദ്ധ്യക്ഷനുമായ വിജയിക്കെതിരെ ഫത്വ പുറപ്പെടുവിച്ചു. അഖിലേന്ത്യ മുസ്ലീം ജമാഅത്ത് അദ്ധ്യക്ഷൻ മൗലാന ഷഹാബുദ്ധീൻ റസ്വി ആണ് ഫത്വ പുറപ്പെടുവിച്ചത്. പ്രധാനമായും രണ്ടുകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് വിജയ്‌ക്കെതിരെ നടപടി. നടന്റെ സിനിമകളിൽ മുസ്ലീങ്ങളെ മോശമായി ചിത്രീകരിക്കുന്നുണ്ടെന്നതാണ് ഒരു കാരണം. മറ്റൊന്ന്, വിജയ് നടത്തിയ ഇഫ്താർ പാർട്ടിയിൽ ‘കുടിയന്മാർ’ ഉണ്ടായിരുന്നു എന്നതാണ്. ഈ രണ്ട് കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് സംഘടനയുടെ നടപടി.
കേരളത്തിന്റെ സ്വപ്ന പദ്ധതി; വിഴിഞ്ഞം കമ്മീഷനിംഗ് മെയ് 2 ന്, പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും