കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ രാത്രിയാത്ര നിരോധനം ഏര്‍പ്പെടുത്തി

കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ രാത്രിയാത്ര നിരോധനം ഏര്‍പ്പെടുത്തി. നേര്യമംഗലം മുതൽ അടിമാലി വരെ രാത്രി 7 മണി മുതലാണ് യാത്ര നിരോധനം. ഇന്ന് മുതൽ മെയ് 30 വരെയാണ് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്.

പുറം ജോലികൾക്ക് നിരോധനം

ഇടുക്കിയിൽ പുറം ജോലികൾക്ക് നിരോധനം. തൊഴിലുറപ്പ്, തോട്ടം മേഖല, മറ്റു അടിയന്തരമല്ലാത്ത എല്ലാ പുറംജോലികളും മെയ് 30 വരെ നിരോധിച്ചു. ഉത്തരവ് ലംഘിക്കുന്ന സ്ഥാപനങ്ങൾ, ഏജൻസികൾ, വ്യക്തികൾക്കെതിരെ ശിക്ഷാനടപടികൾ ഉണ്ടാകുമെന്ന് കളക്ടർ അറിയിച്ചു. തൊഴിലുറപ്പ്, തോട്ടം തൊഴിലാളികൾക്ക് ഈ ദിവസങ്ങളിൽ ശമ്പളമുള്ള അവധിയായി കണക്കാക്കണം.

AlsoRead:സിദ്ധാര്‍ത്ഥൻ ജീവനൊടുക്കിയ സംഭവം; പ്രതികളുടെ തുടര്‍പഠനം തടഞ്ഞ സര്‍വകലാശാല നടപടി ഹൈക്കോടതി ശരിവെച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *