തിരുവനന്തപുരത്ത് വീട്ടിൽ രഹസ്യ അറയിൽ സൂക്ഷിച്ച കഞ്ചാവും എം ഡി എം എയും പിടിച്ചെടുത്തു

തിരുവനന്തപുരം: വീട്ടിൽ രഹസ്യ അറ നിർമിച്ച് സൂക്ഷിച്ചിരുന്ന കഞ്ചാവ് പിടിച്ചെടുത്തു. തിരവനന്തപുരം ചാക്കയിൽ നിന്നാണ് സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടിച്ചത്. യുവാവിനെ കസ്റ്റഡിയിൽ എടുത്തു.

AlsoRead:നിലമ്പൂരിൽ സമ്മർദ്ദം ശക്തമാക്കി തൃണമൂൽ; കൂറ്റൻ ഫ്ല‌ക്‌സ് ബോർഡുകൾ സ്ഥാപിച്ചു; പിവി അൻവർ തുടരുമെന്ന് പ്രഖ്യാപനം

രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന 12 കിലോ കഞ്ചാവും എം ഡി എം എയും പരിശോധനയിൽ പിടിച്ചെടുത്തു. ഒപ്പം തന്നെ പരിശോധനയിൽ എം ഡി എം എ അളക്കാൻ ഉപയോഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങളും കണ്ടെത്തി.

ചാക്കയിലെ വീട്ടിൽ നിന്നാണ് കഞ്ചാവും എം ഡി എം എയും പിടിച്ചത്. ചാക്ക സ്വദേശി അനീഫ് ഖാൻ എക്‌സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡിന്റെ പിടിയിലായി. ഇയാളുടെ വീടിനുള്ളിൽ രണ്ട് രഹസ്യ അറകളും പരിശോധനയിൽ കണ്ടെത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *