ഇന്ത്യ- പാക് വെടിനിർത്തൽ കരാറിലെ ട്രംപിന്റെ അവകാശവാദത്തിൽ മൗനം തുടർന്ന് പ്രധാനമന്ത്രി

ഇന്ത്യ പാക് വെടിനിർത്തൽ കരാറിലെ ട്രംപിന്റെ അവകാശവാദത്തിൽ മൗനം തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മധ്യസ്ഥ ചർച്ച നടത്തിയെന്ന ട്രംപിന്റെ ആരോപണങ്ങളിൽ പ്രധാനമന്ത്രി പ്രതികരിച്ചില്ല. വിദേശകാര്യ സെക്രട്ടറിക്കെതിരായ വിദ്വേഷ പ്രചാരണങ്ങളിലും നിലപാട് വ്യക്തമാക്കിയില്ല. അതേസസമയം ഭീകരവാദ പ്രവർത്തനത്തിനെതിരെ ശക്തമായ തിരിച്ചടി നൽകിയെന്നും പാക് അധീന കശ്മീരിന്റെ വിഷയത്തിൽ മാത്രമാണ് ചർച്ചയെന്നും മോദി പ്രതികരിച്ചു.

ഓപ്പറേഷൻ സിന്ദൂറിനു ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ആദ്യ അഭിസംബോധനയിലും കേന്ദ്രത്തിനെതിരായ വിമർശനങ്ങളിൽ മൗനം തുടർന്നു. വെടിനിർത്തൽ പ്രഖ്യാപനത്തിലെ അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദത്തിൽ പ്രതികരിക്കാൻ നരേന്ദ്രമോദി തയ്യാറായില്ല, ഇന്ത്യ തിരിച്ചടിച്ചതിന് പിന്നാലെ പാകിസ്ഥാൻ ലോകത്തോട് സഹായം അഭ്യർത്ഥിച്ചെന്നും തുടർന്ന് പാക് ഡി ജി എം ഒ ഇന്ത്യയെ സമീപിച്ചെന്നും മോദി പറഞ്ഞു.

പഹൽഗാം ഭീകരാക്രമണത്തിലെ അന്വേഷണത്തെ സംബന്ധിച്ചോ അക്രമികളെ പിടികൂടുന്നതിലെ വീഴ്ചയോ, നരേന്ദ്ര മോദി ചൂണ്ടിക്കട്ടിയില്ലെന്നു മാത്രമല്ല ഇന്റലിജൻസ് സംവിധാനത്തിലെ പരാജയവും മറച്ചുവെച്ചു. വെടിനിർത്തൽ പ്രഖ്യാപനത്തിന് പിന്നാലെ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണങ്ങളിളും നരേന്ദ്രമോദി പ്രതികരിച്ചില്ല. പാക്കിസ്ഥാന്റെ ഭീകരവാദ പ്രവർത്തനങ്ങൾക്ക് തിരിച്ചടി നൽകിയ സൈന്യത്തെ മോദി അഭിനന്ദിച്ചു, ഭീകരവാദത്തിനെതിരെയും പാക്ക് അധീന കശ്മീരിനെ പറ്റിയും മാത്രമാണ് ചർച്ച എന്നും, വെള്ളവും രക്തവും ഒരുമിച്ച് ഒഴുകില്ലെന്നും മോദി കൂട്ടിചേർത്തു. അതിർത്തി കടന്നുള്ള ഭീകരതയ്ക്ക് തീവ്രവാദികൾ പ്രതീക്ഷിക്കാത്ത തിരിച്ചടി നൽകിയെന്ന്
നരേന്ദ്ര മോദി കൂട്ടിച്ചേർത്തു. അതേസമയം വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും പാക്കിസ്ഥാന്റെ പ്രകോപനം ഉണ്ടായാൽ തിരിച്ചടിക്കുമെന്ന് നരേന്ദ്ര മോദി ആവർത്തിച്ചു. പ്രതിപക്ഷത്തിന്റെ പ്രത്യേക പാർലമെന്റ് സമ്മേളനം വിളിക്കണമെന്ന് ആവശ്യത്തെയും പ്രധാനമന്ത്രി നരേന്ദ്രമോദി മുഖവിലക്കെടുത്തില്ല.

നഴ്‌സുമാര്‍ക്ക് ഗോള്‍ഡന്‍ വിസ പ്രഖ്യാപിച്ച് ദുബായ്; വിസ ലഭിക്കുക ദുബായ് ഹെല്‍ത്തില്‍ 15 വര്‍ഷത്തിലധികം സേവനമനുഷ്ടിച്ചവര്‍ക്ക്

Related Articles

Leave a Reply

Your email address will not be published. Required fields are marked *