സാങ്കേതിക സർവകലാശാലയിലെ പ്രശ്നങ്ങളിൽ വിസിയെ കുറ്റപ്പെടുത്തി മന്ത്രി ആർ ബിന്ദു

സാങ്കേതിക സർവകലാശാലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ മുൻകൈ എടുക്കേണ്ടത് വൈസ് ചാൻസലറെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദു. മുൻ വിസിയുടെ കാലത്ത് പരീക്ഷാ നടത്തിപ്പ് സർവകലാശാലയിൽ നന്നായി നടന്നിരുന്നു. സാങ്കേതിക സർവകലാശാലയിലെ പ്രശ്നങ്ങൾ സർക്കാർ പരിശോധിക്കുമെന്നും മന്ത്രി ആർ.ബിന്ദു പറഞ്ഞു. വി സിയും സർക്കാരും തമ്മിലുളള പോര് മൂലം പരീക്ഷാ നടത്തിപ്പ് അടക്കം താറുമാറയെന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

ഡോ സജി ഗോപിനാഥ് വൈസ് ചാൻസലർ ആയിരുന്നകാലത്ത് ഏറ്റവും നല്ല രീതിയിൽ സാങ്കേതിക സർവകലാശാല പ്രവർത്തിച്ചിരുന്ന സുവർണകാലഘട്ടമുണ്ടായിരുന്നു. അതിന് ശേഷം സർവകലാശാലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇപ്പോൾ നിയമിതനായിരിക്കുന്ന വിസിക്ക് ഉത്തരവാദിത്വമുണ്ട്. അത് പരിശോധിക്കുകയാണ്. പരീക്ഷാ നടത്തിപ്പും ഫലപ്രഖ്യാപനവും സർട്ടിഫിക്കറ്റ്വിതരണത്തിലും ഉണ്ടായിരിക്കുന്ന പ്രശ്നങ്ങൾ പരിശോധിച്ച് ഇടപെടാനാണ് സർക്കാരിൻെറ നീക്കം മന്ത്രി വ്യക്തമാക്കി.

അതേസമയം, വൈസ് ചാൻസലറും സിൻഡിക്കേറ്റും തമ്മിലുളള പോരിൽ സാങ്കേതിക സർവകലാശാല നേരിടുന്ന പ്രതിസന്ധിയിൽ സർക്കാർ സിൻഡിക്കേറ്റിനൊപ്പമാണ്. സർവകലാശാലയിലെ ഭരണസ്തംഭനം ഒഴിവാക്കുന്നതിനായി സിൻഡിക്കേറ്റ് പുനസംഘടനയും വൈകാതെ നടത്തിയേക്കും.

വിഴിഞ്ഞം തുറമുഖം നാടിന് സമർപ്പിക്കാൻ പ്രധാനമന്ത്രി തിരുവനന്തപുരത്ത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *