‘അടുത്ത 24-36 മണിക്കൂറിനുള്ളില്‍ ഇന്ത്യ തിരിച്ചടിക്കും’; രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചതായി പാക് വാര്‍ത്താവിനിമയ മന്ത്രി

0

ഇന്ത്യ ഉടന്‍ തിരിച്ചടിക്കുമെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചതായി പാക് വാര്‍ത്താവിനിമയ മന്ത്രി അതാവുള്ള തരാര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച ഉന്നതതല യോഗത്തിന് പിന്നാലെയാണ് പാക് മന്ത്രിയുടെ എക്‌സ് പോസ്റ്റ്. അടുത്ത 24-36 മണിക്കൂറിനുള്ളില്‍ പാകിസ്ഥാനെതിരെ സൈനിക നടപടി ഉണ്ടാകുമെന്ന് മന്ത്രി പറയുന്നു. പാകിസ്താന്‍ ”ഭീകരതയുടെ ഇര” എന്ന് തരാര്‍ പറയുന്നു.

ഇന്ത്യയുടെ ഏതൊരു ആക്രമണത്തിനും ഏതൊരു ആക്രമണത്തിനും ശക്തമായ തിരിച്ചടി നല്‍കുമെന്ന് തരാര്‍ മുന്നറിയിപ്പ് നല്‍കുന്നു. മേഖലയിലുണ്ടാകുന്ന ഏതൊരു ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്കും് ഇന്ത്യ ഉത്തരവാദിയാകുമെന്നും ഇദ്ദേഹം പറയുന്നു.

”പാകിസ്താന്‍ ഭീകരതയുടെ ഇരയാണെന്നും ഈ വിപത്തിന്റെ വേദന അവര്‍ക്ക് ശരിക്കും മനസ്സിലാകുമെന്നും പാക് മന്ത്രി കുറിച്ചിട്ടുണ്ട്. ലോകത്തെവിടെയും അതിന്റെ എല്ലാ രൂപത്തലുമുള്ള പ്രകടനം തങ്ങള്‍ അപലപിച്ചിട്ടുണ്ടെന്നും പറയുന്നു. സത്യം കണ്ടെത്തുന്നതിനായി വിശ്വസനീയവും സുതാര്യവും സ്വതന്ത്രവുമായ അന്വേഷണം നടത്താന്‍ പാകിസ്താന്‍ തുറന്ന മനസ്സോടെ വിദഗ്ധരുടെ നിഷ്പക്ഷ കമ്മീഷന്‍ വാഗ്ദാനം ചെയ്തതായും പറഞ്ഞു”.

അതേസമയം, പാകിസ്താന് തിരിച്ചടി നല്‍കുന്ന കാര്യത്തില്‍ സേനാവിഭാഗങ്ങള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം ഇന്നലെ ചേര്‍ന്ന യോഗത്തില്‍ പ്രധാനമന്ത്രി നല്‍കിയിരുന്നു. തിരിച്ചടിയുടെ രീതി, ലക്ഷ്യം, സമയം എന്നിവ സേനാ വിഭാഗങ്ങള്‍ക്ക് തീരുമാനിക്കാം. സേനാ വിഭാഗങ്ങളുടെ തയ്യാറെടുപ്പുകളിലും മികവിലും പൂര്‍ണ്ണതൃപ്തനെന്നും വസതിയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.

ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് പ്രതിരോധ മന്ത്രിയും സംയുക്തസേന മേധാവിയുടെ നേതൃത്വത്തില്‍ കര വ്യോമ നാവിക സേനാ മേധാവിമാര്‍ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് എത്തിയത്. ഒരു മണിക്കൂറോളം കൂടിക്കാഴ്ച. തിരിച്ചടി ദേശീയ ദൃഢനിശ്ചയമാണെന്ന് നരേന്ദ്ര മോദി സേനാ മേധാവിമാരോട് പറഞ്ഞു. അത് എപ്പോള്‍ എവിടെ എങ്ങനെ വേണമെന്ന് സൈന്യത്തിന് തീരുമാനിക്കാം. സൈന്യത്തിന്റെ മികവില്‍ പൂര്‍ണ്ണ തൃപ്തിയും മോദി അറിയിച്ചു.

പാകിസ്താന്‍ സിന്ദാബാദെന്ന് വിളിച്ചുവെന്ന് ആരോപിച്ച് ആള്‍ക്കൂട്ട ആക്രമണം;മംഗളൂരുവില്‍ കൊല്ലപ്പെട്ടത് മലയാളി

LEAVE A REPLY

Please enter your comment!
Please enter your name here