1.88 കോടിക്ക് പാക് പ്രീമിയർ ലീഗ് കളിക്കാൻ എത്തിയ ന്യൂസിലൻഡ് താരത്തിന്‍റെ രണ്ടു കോടിയുടെ വാച്ച് മോഷണം

പാകിസ്താന്റെ അഭിമാനമായ പാക് പ്രീമിയർ ലീഗ് നാണക്കേടിന്‍റെ തുടർക്കഥകൾ സൃഷ്ടിച്ച് മുന്നോട്ട്. സൂപ്പർ ലീഗിനിടെ ന്യൂസീലൻഡ് ക്രിക്കറ്റ് താരം ഡാരിൽ മിച്ചലിന്റെ വാച്ച് മോഷണം പോയതാണ് എറ്റവും പുതിയ വാർത്ത. രണ്ടു കോടി രൂപ മൂല്യമുള്ള വാച്ചാണ് പരിശീലനത്തിനിടെ മോഷ്ടാക്കൾ കൊണ്ടുപോയതെന്നാണു വിവരം. സംഭവത്തിൽ രണ്ടു പേരെ പാകിസ്താൻ പൊലീസ് പിടികൂടിയിട്ടുണ്ട്. പാകിസ്താൻ സൂപ്പർ ലീഗിലെ വാശിയേറിയ പോരാട്ടങ്ങൾക്കിടെ മോഷണ വിവരം പുറത്തുവന്നത് ലീഗിനു നാണക്കേടായി.

1.88 കോടി രൂപയ്ക്കാണ് ഡാരില്‍ മിച്ചലിനെ ലഹോര്‍ ക്വാലാൻഡേഴ്സ് ടീം പിഎസ്എല്ലിൽ സ്വന്തമാക്കിയത്. ഐപിഎൽ താരലേലത്തിൽ വിറ്റുപോകാത്തതിനെ തുടർന്നായിരുന്നു താരം പാക്ക് ലീഗിലേക്കു പോയത്. സംഭവത്തിൽ മിച്ചലോ, പാകിസ്താൻ സൂപ്പർ ലീഗ് സംഘാടകരോ ഇതുവരെ പ്രതികരിക്കാൻ തയ്യാറായിട്ടില്ല. കഴിഞ്ഞ ഐപിഎലിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ താരമായിരുന്നു ഡാരിൽ മിച്ചൽ. 33 വയസ്സുകാരനായ താരത്തിന് അഞ്ച് കളികളിൽനിന്ന് 146 റൺസ് മാത്രമാണ് പിഎസ്എലിൽ ഇതുവരെ സ്വന്തമാക്കാമായത്. ദിവസങ്ങൾക്ക് മുമ്പ് ‘മോസ്റ്റ് റിലയബിൾ പ്ലെയർ’ എന്ന ബഹുമതിക്ക് ജെയിംസ് വിൻസിന് ഹെയർ ഡ്രയർ സമ്മാനിച്ച് പിഎസ്എൽ ട്രോളുകളിൽ ഇടംപിടിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *