ആത്മഹത്യ ചെയ്ത ഐ ബി ഉദ്യോഗസ്ഥയുടെ മൊബൈൽ ഫോൺ പൂർണമായും നശിച്ചു’; പ്രതി രാജ്യം വിട്ടിട്ടില്ലെന്നും ഡി സി പി

ആത്മഹത്യ ചെയ്ത ഐ ബി ഉദ്യോഗസ്ഥയുടെ മൊബൈല്‍ ഫോൺ പൂർണമായും നശിച്ച നിലയിലാണെന്നും പ്രതി സുകാന്ത് വിദേശത്തേക്ക് കടന്നിട്ടില്ലെന്നും ഡി സി പി. പ്രത്യേക അന്വേഷണം ഊര്‍ജിതമാണ്. ഫോണില്‍ നിന്ന് ഒന്നും വീണ്ടെടുക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ഐ ബി ഉദ്യോഗസ്ഥയെ സുകാന്ത് മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്ന ആരോപണത്തില്‍ ചില തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തെളിവുകളെല്ലാം പരിശോധിച്ചു വരികയാണ്. കേരളത്തിന് പുറത്തും അന്വേഷണം നടക്കുന്നു. ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. പ്രതിയുടെ ഐപാഡ് കണ്ടെത്തി. അത് പരിശോധിക്കുകയാണ്. കുടുംബത്തെയും ബന്ധപ്പെടുന്നുണ്ട്. എന്നാൽ അവരെ ഇതുവരെ ലഭ്യമായിട്ടില്ല.

ടെക്നിക്കല്‍, ഫിസിക്കല്‍ അന്വേഷണ സംഘം അന്വേഷണം നടത്തുന്നുണ്ട്. സംഭവത്തിന് ശേഷം പ്രതിയെ കണ്ടെത്താന്‍ ഊർജിത ശ്രമമാണ് നടത്തുന്നതെന്നും ഡി സി പി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *