താൻ ഏറ്റവും കൂടുതൽ മനുഷ്യത്വം കണ്ടത് സുരേഷ് ഗോപിയിൽ ആണെന്ന് നടൻ ടിനി ടോം

താൻ ഏറ്റവും കൂടുതൽ മനുഷ്യത്വം കണ്ടത് സുരേഷ് ഗോപിയിൽ ആണെന്ന് നടൻ ടിനി ടോം. മറ്റുള്ളവർ മോഷമാണെന്നല്ല പറഞ്ഞതെന്നും ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

‘പുള്ളിക്ക് ഒരു ലക്ഷ്വറിയസ് ലൈഫ് ആസ്വദിക്കാം. അത് വേണ്ടെന്നുവച്ചു. ഒരു കേന്ദ്രമന്ത്രിക്ക് കിട്ടുന്ന ശമ്പളം മൂന്ന് ലക്ഷമാണ്. ഇദ്ദേഹം അഴിമതി കാണിക്കില്ലല്ലോ. ഉള്ളതുതന്നെ അങ്ങോട്ട് കൊടുക്കുന്നതല്ലേ. എന്താണ് മനസിൽ എന്ന് ഞാൻ ചോദിച്ചിട്ടുണ്ട്. സേവനം തന്നെയാണ്. ജനങ്ങളെ സേവിക്കാൻ എംപി മാത്രമായാൽ മതിയെന്നാണ് അദ്ദേഹം ആഗ്രഹിച്ചത്.പക്ഷേ അവിടുന്നുള്ള വിളിയിലാണ് കേന്ദ്രമന്ത്രിയായത്. ഇതൊക്കെ ആകുന്നതിന് മുമ്പാണ് ഞാൻ അദ്ദേഹവുമായി ക്ലോസായത്. ഇത്രയോ ഹോൾഡോ സംഭവവമോ കൈയിൽ അത്രയും പൈസയോ ഇല്ലാത്ത സമയത്ത്, കൈയിൽ നിന്ന് കൊടുത്തു. സിനിമയിൽ ആയുസ് കളഞ്ഞും ടിവി ഷോ ചെയ്തും കിട്ടുന്ന പൈസ അങ്ങനെ തന്നെ കൊടുക്കും.

ഒന്നും നോക്കാതെ മോളുടെ പേരിൽ ട്രസ്റ്റ് തുടങ്ങി. ഷോ അയിട്ടല്ല, അല്ലാതെ കൊടുക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. പലരും എന്നെ ബിജെപിക്കാരനാക്കുന്നു. അദ്ദേഹം ഏത് പാർട്ടിയിൽ വർക്ക് ചെയ്താലും ഞാൻ അദ്ദേഹത്തിനൊപ്പമായിരിക്കും.ഇനിയും എന്നെ വിളിച്ചാൽ ഞാൻ ഉടനെ ചെല്ലും. മലക്കപ്പാറയിൽ ഒരു ബോട്ട് കൊടുക്കുന്ന സംഭവം വന്നപ്പോൾ അദ്ദേഹം എന്നെ വിളിച്ചുപറഞ്ഞു. ഞാൻ ബോട്ട് ഉണ്ടാക്കുന്ന ഒരാളോട് പറഞ്ഞു. ഒന്നേകാൽ ലക്ഷം രൂപയോ മറ്റോ ആയി. അവന് ഇവിടെ വലിയൊരു ക്രൂഷിപ്പൊക്കെ ഉള്ളയാണ്. ബോട്ട് തന്നിട്ട്, എന്റെ സ്‌പോൺസർഷിപ്പാണെന്ന് പറഞ്ഞു. പക്ഷേ സുരേഷേട്ടൻ സമ്മതിച്ചില്ല. അക്കൗണ്ടിൽ നിന്നെടുത്ത് കാശുകൊടുത്തു. സാധാരണ ഒരു രാഷ്ട്രീയക്കാരനാണെങ്കിൽ സ്‌പോൺസർഷിപ്പേ ചെയ്യൂ.

മലക്കപ്പാറ ചെന്ന് ബോട്ട് കൊടുത്തു. അത് പുള്ളിയുടെ വോട്ടർമാരുമല്ല. മനുഷ്യത്വം എന്നൊരു സാധനമുണ്ട്. ഒരാൾക്ക് ഭക്ഷണം കൊടുക്കുമ്പോൾ തന്നെ നമുക്ക് മനസിലാക്കാം. നമ്മൾ മട്ടൻകറി ഓർഡർ ചെയ്യുമ്പോൾ ഒരെണ്ണം പോരെയോന്ന് ചോദിച്ചാൽ പോര നാല് പേര് അവിടെ നിൽപ്പുണ്ടെന്ന് പറയും. ആരെങ്കിലുമൊക്കെയായിരിക്കും. മൈസൂർപാക്ക് കിട്ടുകയാണെങ്കിൽ എല്ലാവർക്കും കൊടുക്കും.’- ടിനി ടോം പറഞ്ഞു. ‘ഞാൻ ആദ്യമായി ഇടപെടുന്നത് സ്ഫടികം ജോർജിന്റെ കാര്യത്തിലാണ്. ഒരു സിനിമാ താരത്തിന്റെ അവസ്ഥ ഇതാണോ, നാളെ ഞാൻ ഇങ്ങനെയാകുമോയെന്ന് കരുതി. ഡിവൈൻ ധ്യാനകേന്ദ്രത്തിലുണ്ടായിരുന്ന സുഹൃത്ത് ഒരു സിനിമാക്കാരൻ ഇവിടുണ്ടെന്ന് പറഞ്ഞു. ഞാൻ ചെന്നപ്പോൾ മനസിലാകാൻ പറ്റാത്ത രീതിയിലായിരുന്നു ജോർജേട്ടൻ. നരച്ചമുടിയും താടിയുമൊക്കെയാണ്. മരണവും കാത്തിരിക്കുന്നു. അഞ്ച് തവണ കീമോ കഴിഞ്ഞ് ഭാര്യയിരിക്കുകയാണ്. വാടകവീട്ടിലാണ്. ഉള്ളതെല്ലാം ഒരു പ്രാർത്ഥനാലയത്തിന് കൊടുത്തു. ഞാൻ ഇത് ആരുടെയടുത്ത് പറയും. കുറേപ്പേരെ വിളിച്ചു. അവരൊക്കെ കട്ട് ചെയ്തു. സുരേഷേട്ടനെ കണ്ട് കാര്യം പറഞ്ഞു. ഫുൾ ഡീറ്റെയിൽസ് കൊടുത്തു. അന്ന്‌ അദ്ദേഹം കേന്ദ്രമന്ത്രിയോ ഒന്നുമല്ല. ട്രാൻസ്പ്ലാന്റേഷന് ഒരുപാട് നിയമം ഉണ്ട്. േഹ ഓപ്പറേഷൻ പെട്ടെന്ന് നടത്തി. ഇപ്പോൾ അദ്ദേഹം വളരെ ആരോഗ്യവാനാണ്.’-ടിനി ടോം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *