22ാം വയസിൽ 15കാരനുമായി ലൈംഗിക ബന്ധം,​ കുഞ്ഞിന് ജന്മം നൽകി

0

റെയ്‌ക്യാവീക്ക് ( ഐസ്‌ലാൻഡ്)​ : വർഷങ്ങൾക്ക് മുമ്പ് 15കാരനുമായുള്ള ലൈംഗിക ബന്ധത്തിൽ തനിക്കൊരു കുഞ്ഞു പിറന്നിരുന്നെന്ന് വെളിപ്പെടുത്തി ഐസ്‌ലൻഡ് വിദ്യാഭ്യാസ- ശിശുക്ഷേമ വകുപ്പ് മന്ത്രി അഷ്തിൽദിഷ് ലോവ തോർസ്‌ഡോട്ടിർ. വെളിപ്പെടുത്തലിന് ശേഷം അവർ മന്ത്രിസ്ഥാനം രാജിവയ്ക്കുകയും ചെയ്തു. 36 വർഷം മുമ്പ് തന്റെ 22-ാം വയസിൽ 15 കാരനുമായിി ബന്ധമുണ്ടായിരുന്നെന്നും ബന്ധത്തിൽ കുഞ്ഞ് പിറന്നെന്നുമാണ് മന്ത്രി വെളിപ്പെടുത്തിയത്. ഐസ്‌ലൻഡ് മാദ്ധ്യമമായ വിസിറിന് നൽകിയ അഭിമുഖത്തിലായിരുന്നു 58കാരിയായ അഷ്തിൽദിഷ് ലോവയുടെ തുറന്നുപറച്ചിൽ.

മതസംഘടനയിൽ കൗൺസിലറായിരുന്നുപ്പോഴാണ് 15കാരനുമായി ബന്ധം ആരംഭിച്ചതെന്ന് അവർ പറഞ്ഞു. ഇതേ സംഘടനയിൽ തന്നെ അഭയാർത്ഥിയായി എത്തിയതായിരുന്നു ബാലൻ. പരിചയം പ്രണയമായി മാറുകയായിരുന്നു. കുഞ്ഞിന് ജന്മം നൽകുമ്പോൾ ലോവയ്ക്ക് 23 വയസും കൗമാരക്കാരന് 16ഉം വയസായിരുന്നു. അദ്ധ്യാപകനോ ഉപദേഷ്ടാവോ പോലുള്ള അധികാര സ്ഥാനത്തുള്ള ഒരു മുതിർന്നയാൾ 18 വയസ്സിന് താഴെയുള്ള പ്രായപൂർത്തിയാകാത്ത ഒരാളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് നിയമവിരുദ്ധമാണ്.

ഐസ്‌ലാൻഡിക് ജനറൽ പീനൽ കോഡ് പ്രകാരം അത്തരമൊരു കുറ്റകൃത്യത്തിന് പരമാവധി മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാം. കുഞ്ഞിന്റെ പിതാവായ അന്നത്തെ കാമുകൻ ഐസ്ലൻഡ് പ്രധാനമന്ത്രിയെ ബന്ധപ്പെടാൻ രണ്ടുതവണ ശ്രമിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് രാജി,​ അതേസമയം പാർലമെന്റംഗമായി തുടരുമെന്നും അഷ്തിൽദിഷ് ലോവ അറിയിച്ചു.സംഭവം രാജ്യത്ത് വൻ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. കുട്ടിയെ കാണാൻ ലോവ അനുവദിക്കുന്നില്ലെന്ന് പിതാവ് ആരോപിച്ചിരുന്നു,​ 18 വർഷമായി കുട്ടിയുടെ സംരക്ഷണത്തിനുള്ള പമം നൽകുന്നുണ്ട്. എന്നാൽ മകനെ കാണാനുള്ള അദ്ദേഹത്തിന്റെ അഭ്യർത്ഥനകൾ നിരസിക്കപ്പെട്ടുവെന്നും ഇയാൾ ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here