യൂട്യൂബ് നോക്കി അശാസ്ത്രീയ ഡയറ്റ്; കണ്ണൂരില്‍ ചികിത്സയിലിരിക്കെ വിദ്യാര്‍ത്ഥിനി മരിച്ചു

0

കണ്ണൂര്‍: യൂട്യൂബ് നോക്കി ഭക്ഷണക്രമീകരണം നടത്തിയതിന് പിന്നാലെയുണ്ടായ ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് ചികിത്സ തേടിയ വിദ്യാര്‍ത്ഥിനി മരിച്ചു.
മെരുവമ്പായി ഹെല്‍ത്ത് സെന്ററിന് സമീപം കൈതേരികണ്ടി വീട്ടില്‍എം ശ്രീനന്ദ (18) ആണ് മരിച്ചത്. തലശ്ശേരി സഹകരണ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജിലും ചികിത്സ തേടിയിരുന്നു. വണ്ണം കൂടുതലാണെന്ന ധാരണയില്‍ കുറച്ചുനാളായി ഭക്ഷണത്തിന്റെ അളവ് കുറച്ചതാണ് പ്രശ്‌നമായതെന്നാണ് വിവരം.

മട്ടന്നൂര്‍ പഴശ്ശിരാജാ എന്‍എസ്സ്എസ്സ് കോളജ് ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here