കുതിച്ചുയർന്ന സ്വർണവിലയിൽ ആശ്വാസം; പവന് 400 രൂപ കുറഞ്ഞു

സംസ്ഥാനത്തെ സ്വർണവിലയിൽ വീണ്ടും ഇടിവ് രേഖപ്പെടുത്തി. ഇന്ന് (നവംബർ 28) പവന് 400 രൂപ കുറഞ്ഞ് 93,760 രൂപയായി. കഴിഞ്ഞ ദിവസം പവന് 1,280 രൂപ വർധിച്ച് 94,160 രൂപയിലെത്തിയിരുന്നു. ഈ നിരക്കിൽ നിന്നാണ് ഇന്ന് ഇടിവുണ്ടായത്. ആഭരണപ്രേമികൾക്ക് വലിയ ആശ്വാസം നൽകുന്നതാണ് വിപണിയിലെ പുതിയ മാറ്റം.
ഈ മാസത്തെ ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ സ്വർണനിരക്ക് രേഖപ്പെടുത്തിയത് നവംബർ 25-നായിരുന്നു. അന്ന് പവന് 90,400 രൂപയായിരുന്നു വില. നവംബർ 5, 6 തീയതികളിൽ രേഖപ്പെടുത്തിയ ഗ്രാമിന് 13,385 രൂപയാണ് (പവന് 1,07,080 രൂപ) ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്.



