അരിയിൽ ഷുക്കൂർ വധക്കേസ്: ഏഴ് പ്രതികൾക്ക് ജീവപര്യന്തം തടവ്; ആറ് പ്രതികൾക്ക് ജാമ്യം

കൊച്ചി: യൂത്ത് ലീഗ് പ്രവർത്തകനായിരുന്ന അരിയിൽ ഷുക്കൂർ വധക്കേസിൽ ശിക്ഷാവിധി പ്രഖ്യാപിച്ചു. കൊലക്കുറ്റം തെളിഞ്ഞ ഏഴ് പ്രതികൾക്കും ജീവപര്യന്തം വിധിച്ചു. ഒന്ന്, മൂന്ന്, ഏഴ്, ഒമ്പത്, 10, 12, 15 പ്രതികൾക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. മറ്റ് ആറ് പ്രതികൾക്ക് മൂന്ന് വർഷത്തിൽ താഴെയുള്ള ശിക്ഷയാണ് വിധിച്ചത്. മുമ്പ് ജയിലിൽ കഴിഞ്ഞിട്ടുള്ളതിനാൽ, ഇവർക്ക് ജാമ്യം ലഭിക്കും. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി ജഡ്‌ജി പി ശബരീനാഥനാണ് ശിക്ഷാവിധി പ്രഖ്യാപിച്ചത്.

ഗൂഢാലോചനക്കേസിൽ പ്രതികളായ പി ജയരാജൻ, ടി വി രാജേഷ്, ശ്യാംജിത്ത് എന്നിവരെ കോടതി വെറുതേവിട്ടിരുന്നു. ഒന്നാം പ്രതി കെ വി സുമേഷ്, മൂന്നാം പ്രതി അനൂപ്, ഏഴാം പ്രതി പവിത്രൻ, ഒമ്പതാം പ്രതി മനോഹരൻ, പത്താം പ്രതി എൻ പി ദിനേശൻ, പന്ത്രണ്ടാം പ്രതി ബിജുമോൻ, 14-ാം പ്രതി ഇ പി രാധാകൃഷ്‌ണൻ, 15-ാം പ്രതി ഷിജിൻ മോഹൻ, 16-ാം പ്രതി കെ വി സജിത്, 25-ാം പ്രതി വി വി മോഹനൻ, 26-ാം പ്രതി പുരുഷോത്തമൻ,​ 27-ാം പ്രതി അജിത് കുമാർ,​ 2 8-ാം പ്രതി പി പി സുരേശൻ,​ എന്നീ മൂന്ന് പ്രതികൾ കുറ്റക്കാരാണെന്ന് ഇന്ന് രാവിലെ കോടതി കണ്ടെത്തിയിരുന്നു.

2012 ഫെബ്രുവരി 20നാണ് തളിപ്പറമ്പിലെ യൂത്ത് ലീഗ് പ്രവർത്തകൻ അരിയിൽ ഷുക്കൂർ (അബ്ദുൾ ഷുക്കൂർ) ചുള്ളിയോട് വയലിൽ വച്ച് കൊല്ലപ്പെട്ടത്. പി ജയരാജന്റെ വാഹനത്തിന് നേരെ കല്ലെറിഞ്ഞെന്നാരോപിച്ച് ഷുക്കൂറിനെ സിപിഎം പ്രവർത്തകർ തടങ്കലിൽ വച്ച് വിചാരണ ചെയ്‌ത് കൊലപ്പെടുത്തിയെന്നാണ് കേസ്. ഷുക്കൂറിന്റെ മാതാവ് ആത്തിക്ക നൽകിയ ഹർജിയിൽ ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം 2016 ഏപ്രിൽ 20നാണ് സിബിഐ കേസ് ഏറ്റെടുത്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button