‘കെടിഡിസിയുടെ ചെയർമാനാക്കണം’; മുഖ്യമന്ത്രിക്ക് കത്ത് നൽകി പി വി അൻവർ

കോഴിക്കോട്: കെടിഡിസി ചെയ‌ർമാനാക്കണമെന്നാവശ്യപ്പെട്ട് മുൻ എംഎൽഎ പി വി അൻവർ മുഖ്യമന്ത്രി വി ഡി സതീശന് കത്തുനൽകി. താൻ ഉൾപ്പെടെ മൂന്നുപേരെ ഉൾപ്പെടുത്തണമെന്നാണ് കത്തിൽ അൻവർ ആവശ്യപ്പെട്ടിരിക്കുന്നത്.

സർക്കാർ അധികാരമേറ്റ് ആറുമാസം കഴിഞ്ഞിട്ടും ബോർഡ് – കോർപ്പറേഷൻ പദവികളിൽ ഇടതുപക്ഷക്കാർ തുടരുന്നത് മുന്നണിക്കുള്ളിൽ വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു. ആർഎസ്‌പി ഉൾപ്പെടെയുള്ളവർ പരസ്യ വിമർശനവുമായി രംഗത്ത് നന്നിരുന്നു.

ചിലർക്ക് അമിത പ്രാധാന്യം നൽകുന്നതായും പരാതി ഉയർന്നിരുന്നു.നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചില്ലെങ്കിലും വടക്കൻ കേരളത്തിലെ മുന്നേറ്റങ്ങളിൽ അൻവറിന്റെ പങ്ക് നിർണായകമായിട്ടുണ്ടെന്നാണ് യുഡിഎഫ് വിലയിരുത്തൽ. അസോസിയേറ്റ് അംഗം എന്ന നിലയിൽ അൻവറിനെ കെടിഡിസി ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കുമെന്നാണ് സൂചന.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button