തിരൂരങ്ങാടിയിൽ വൈദ്യുതാഘാതമേറ്റ് 13കാരന് ദാരുണാന്ത്യം; കെഎസ്ഇബിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം

മലപ്പുറം: വൈദ്യുത പോസ്റ്റിന്റെ സ്റ്റേ കമ്പിയിൽ നിന്ന് ഷോക്കേറ്റ് പതിമൂന്നുകാരന് ദാരുണാന്ത്യം. തിരൂരങ്ങാടി ചെറുമുക്ക് പടിഞ്ഞാറേത്തറ സ്വദേശി ഷിഹാബുദ്ദീന്റെ മകൻ ജുനൈദാണ് മരിച്ചത്. വീടിന് സമീപത്തെ വയലിൽ വെച്ചായിരുന്നു അപകടം. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. അതേസമയം, കെഎസ്ഇബിയുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അനാസ്ഥയാണ് അപകടത്തിന് ഇടയാക്കിയതെന്ന് നാട്ടുകാർ ആരോപിച്ചു. സ്റ്റേ കമ്പിയുടെ ഒരു ഭാഗം വൈദ്യുത ലൈനിൽ തട്ടിയ നിലയിലായിരുന്നതാണ് അപകടത്തിന് കാരണമായത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button